Current Date

Search
Close this search box.
Search
Close this search box.

റാമല്ലയില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്കു നേരെ ഫലസ്തീനികള്‍ ഷൂവും മുട്ടയുമെറിഞ്ഞു

റാമല്ല: വെസ്റ്റ് ബാങ്ക് നഗരമായ റാമല്ല സന്ദര്‍ശിക്കാനെത്തിയ യു.എസ് പ്രതിനിധികള്‍ക്കു നേരെ ഫലസ്തീന്‍ പ്രക്ഷോഭകര്‍ ഷൂവും മുട്ടയുമെറിഞ്ഞ് പ്രതിഷേധിച്ചു.
യു.എസ് കോണ്‍ഗ്രസിലെ പ്രതിനിധികളാണ് അധിനിവേശ വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസം റാമല്ലയിലെത്തിയത്. ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭകര്‍ ഷൂവും മുട്ടയുമെറിഞ്ഞത്.

ന്യൂയോര്‍ക് സിറ്റി കൗണ്‍സില്‍ അംഗങ്ങളും സിവില്‍ സൊസൈറ്റി ഗ്രൂപ്പംഗങ്ങളുമാണ് സന്ദര്‍ശനത്തിനായി റാമല്ലയിലെത്തിയിരുന്നത്. ഫലസ്തീന്‍ സെന്ററിനു പുറത്തുവച്ചാണ് പ്രതിഷേധക്കാര്‍ റാലി നടത്തിയതും ഷൂവെറിഞ്ഞതും. ഇവിടെ നിന്നും ഉദ്യോഗസ്ഥര്‍ മടങ്ങുന്നതിനു നേരെയായിരുന്നു മുട്ടയെറിഞ്ഞത്. തുടര്‍ന്ന് ഫലസ്തീന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് യു.എസ് പ്രതിനിധികളെ പ്രക്ഷോഭകര്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ യു.എസ് തുടരുന്ന നയനിലപാടുകളില്‍ പ്രക്ഷോഭകര്‍ അപലപിച്ചു. ഫലസ്തീന്റെ കൊടികളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. യു.എസ് ഇവിടെ പ്രശ്‌നങ്ങളുടെ ഭാഗമാണെന്നും പരിഹാരത്തിന്റെ ഭാഗമല്ലെന്നും അവര്‍ പറഞ്ഞു. ‘ അമേരിക്ക പാമ്പിന്റെ തലയാണ്’, ജറൂസലം ഫലസ്തീന്റെ തലസ്ഥാനമാണ് അവര്‍ മുദ്രാവാക്യം വിളിച്ചു. ഒരു അമേരിക്കക്കാരനും ഫലസ്തീന്റെ മണ്ണിലേക്ക് വരേണ്ടെന്നും അവര്‍ പറഞ്ഞു.

 

Related Articles