Current Date

Search
Close this search box.
Search
Close this search box.

റാഗിങ് തടയാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെടണം: എസ്.ഐ.ഒ

കണ്ണൂര്‍: സംസ്ഥാനത്തെ കാമ്പസുകളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന റാഗിങ് തടയാന്‍ പൊതുസമൂഹത്തിന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി എ. ആദില്‍. പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ ചക്കരക്കല്ലില്‍ സംഘടിപ്പിച്ച തന്‍ശിഅ ഇസ്‌ലാമിക് അക്കാദമി സെന്ററിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാമ്പസുകളില്‍ ഇന്ന് എസ്.എഫ്.ഐ ദുരിതമായി മാറിയ സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കുസാറ്റിലും തൊടുപുഴ മുട്ടം പോളിടെക്‌നിക് കോളജിലും എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന ക്രൂരമായ റാഗിങ് വിദ്യാര്‍ഥി സമൂഹത്തോടുള്ള  വെല്ലുവിളിയാണ്. എസ്.എഫ്.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാത്തവര്‍ക്കൊന്നും കോളജില്‍ പഠിക്കാന്‍ കഴിയില്ല എന്ന സ്റ്റാലിനിസ്റ്റ് മനോഭാവമാണ് എസ്.എഫ്.ഐ യുടേതെന്ന് ആദില്‍ പറഞ്ഞു.
കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുനീറുദ്ദീന്‍ അഹ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ജവാദ് അമീര്‍ അധ്യക്ഷത വഹിച്ചു.  ഇ.വി. ബുജൈര്‍ വാഫി, ഡോ.കെ.പി അബ്ദുല്‍ ഗഫൂര്‍, മുസ്തഫ മാസ്റ്റര്‍, ഇ. അബ്ദുസ്സലാം മാസ്റ്റര്‍, കെ. ഫിറോസ്, ടി.പി. അഷീറ എന്നിവര്‍  സംസാരിച്ചു.  ജില്ലാ സെക്രട്ടറി മുഹ്‌സിന്‍  ഇരിക്കൂര്‍ സ്വാഗതവും തന്‍ശിഅ കാമ്പസ് കോഓഡിനേറ്റര്‍ ശക്കീര്‍  ചാവക്കാട് നന്ദിയും പറഞ്ഞു.

Related Articles