Current Date

Search
Close this search box.
Search
Close this search box.

റസാന്റെ വഴിയില്‍ ഉമ്മയും; സബ്രീന്‍ ഗസ്സ സന്നദ്ധ സംഘത്തില്‍ ചേര്‍ന്നു

ഗസ്സ സിറ്റി: ആതുര ശുശ്രൂഷക്കിടെ ഇസ്രായേല്‍ കാപാലികരുടെ വെടിയേറ്റ് മരിച്ച 21ഉകാരി റസാന്‍ അല്‍ നജ്ജാറിന്റെ വഴിയേ ഉമ്മ സബ്രീന്‍ അല്‍ നജ്ജാറും. റസാന്റെ ഉമ്മ സബ്രീന്‍ കഴിഞ്ഞ ദിവസമാണ് ചോരാത്ത മനക്കരുത്തിന്റെ വീര്യത്തില്‍ ഗസ്സ സന്നദ്ധ സംഘത്തില്‍ മെഡിക്കല്‍ വളന്റിയറായി ചേര്‍ന്നത്. ഇതേ സംഘത്തിലെ പാരമെഡിക്കല്‍ വളന്റിയറായിരുന്നു റസാനും.

ഗസ്സയില്‍ ഇസ്രായേലിനെതിരെയുള്ള പ്രതിഷേധത്തില്‍ പരുക്കേറ്റവരെ പരിചരിക്കുന്ന സംഘത്തിലാണ് ഉമ്മ സബ്രീനും കര്‍മനിരതയാകുന്നത്. ഫലസ്തീന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റിയുടെ ഭാഗമായാണ് അവര്‍ സേവനം ചെയ്യുന്നത്. റസാന്‍ കൊല്ലപ്പെട്ട സമയത്ത് ധരിച്ച രക്തം കലര്‍ന്ന ഓവര്‍കോട്ട് ധരിച്ചാണ് സബ്രീന്‍ കഴിഞ്ഞ ദിവസം യുദ്ധ ഭൂമിയിലേക്കിറങ്ങിയത്. ഇതിന്റെ ഫോട്ടോകള്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവന്നിരുന്നു.

വെള്ളിയാഴ്ച ഗസ്സയില്‍ നടന്ന ഗ്രേറ്റ് റിട്ടേര്‍ണ്‍ മാര്‍ച്ചിലും സബ്രീന്‍ പങ്കെടുത്തിരുന്നു. ഗ്രേറ്റ് മാര്‍ച്ച് 11ാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴും ആയിരങ്ങളാണ് കഴിഞ്ഞ ദിവസവും മാര്‍ച്ചില്‍ പങ്കെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് റസാന്‍ കൊല്ലപ്പെടുന്നത്. യുദ്ധ ഭൂമിയില്‍ പരുക്കേറ്റവരെ പരിചരിക്കുന്നതിനിടെയാണ് ഞെഞ്ചില്‍ വെടിയേറ്റ് റസാന്‍ പിടഞ്ഞുമരിക്കുന്നത്. അതിന്റെ ഒരാഴ്ച കഴിഞ്ഞാണ് ആത്മധൈര്യം ചോരാതെ മാതാവ് സബ്രീനും ഞെഞ്ച് വിരിച്ച് യുദ്ധ ഭൂമിയിലേക്കിറങ്ങിയത്.

 

Related Articles