Current Date

Search
Close this search box.
Search
Close this search box.

‘റഷ്യ തയാറായിക്കോളൂ’ സിറിയയിലേക്ക് മിസൈല്‍ വിക്ഷേപിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: സിറിയയിലേക്ക് മിസൈല്‍ വിക്ഷേപിച്ചാല്‍ വെടിവച്ചിടുമെന്ന റഷ്യയുടെ ഭീഷണിക്ക് അതേ ഭാഷയില്‍ മറുപടി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ തയാറായിക്കോളൂ. സിറിയയിലേക്ക് തങ്ങളുടെ പുതിയതും കഠിനവും തീവ്രതയുള്ളതുമായ മിസൈലാക്രമണമാണ് വരാന്‍ പോകുന്നതെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

ഗ്യാസുപയോഗിച്ച് മനുഷ്യരെ കൊല്ലുന്ന മൃഗത്തിന്റെ ഭാഗമാവാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും, അദ്ദേഹം തന്റെ ജനങ്ങളെ കൊന്നൊടുക്കുകയും അതില്‍ ആഹ്ലാദിക്കുകയുമാണ് ചെയ്യുന്നതെന്നും ബശ്ശാര്‍ അസദിനെ ഉദ്ദേശിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. എല്ലാവിധ പുതിയ സജ്ജീകരണങ്ങളോടെയും അവര്‍ വരുന്നുണ്ട്, തയാറായി നിന്നോളൂ എന്നാണ് ട്രംപ് റഷ്യക്ക് മറുപടി നല്‍കിയത്.

സിറിയയെ ലക്ഷ്യമാക്കി യു.എസ് മിസൈല്‍ തൊടുത്തുവിട്ടാല്‍ വെടിവച്ചിടുമെന്ന് നേരത്തെ റഷ്യ അറിയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി ട്രംപ് രംഗത്തെത്തിയത്. യു.എസ് മിസൈല്‍ സിറിയയെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയാണെങ്കില്‍ ഞങ്ങള്‍ അതിനെ വെടിവച്ച് താഴെയിടുമെന്നാണ് ലബനാനിലെ റഷ്യന്‍ അംബാസിഡര്‍ അക്‌സാണ്ടര്‍ സാസിപ്കിന്‍ വെല്ലുവിളിച്ചത്. നേരത്തെ റഷ്യന്‍ ചീഫ് ഓഫ് സ്റ്റാഫും ഇതേ അഭിപ്രായപ്രകടനം നടത്തിയിരുന്നു.

 

Related Articles