Current Date

Search
Close this search box.
Search
Close this search box.

റഷ്യയുമായുള്ള വിയോജിപ്പ് പരസ്പര സഹകരണത്തെ ബാധിക്കില്ലെന്ന് സൗദി

റിയാദ്: സിറിയന്‍ പ്രതിസന്ധിയില്‍ സൗദിക്കും റഷ്യക്കും ഇടയിലുള്ള വിയോജിപ്പുകള്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ പരസ്പര സഹകരണത്തെ ഒരുനിലക്കും ബാധിക്കില്ലെന്ന് സൗദി വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍ വ്യക്തമാക്കി. പത്ത് ദശലക്ഷത്തിലേറെ മുസ്‌ലിംകള്‍ വസിക്കുന്ന വലുതും പ്രധാനപ്പെട്ടതുമായ രാഷ്ട്രമെന്ന് റഷ്യയെ വിശേഷിപ്പിച്ച സൗദി മന്ത്രി തന്റെ രാഷ്ട്രം അവരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അതിയായി താല്‍പര്യപ്പെടുന്നുണ്ടെന്നും സൗദി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. പെട്രോളിയം, ഊര്‍ജ്ജം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് റഷ്യയുമായി കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അവക്ക് പുറമെ ഭീകരവിരുദ്ധ പോരാട്ടത്തിലും അവരുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റഷ്യ സൗദിയുടെ പരമാധികാരം മാനിക്കണമെന്നും വളരെ പ്രാധാന്യത്തോടെയാണ് തങ്ങളത് കാണുന്നതെന്നും ആദില്‍ ജുബൈര്‍ കൂട്ടിചേര്‍ത്തു. പ്രദേശത്തിന്റെ വിഷയങ്ങളില്‍ പ്രത്യേകിച്ചും ഫലസ്തീന്‍ വിഷയത്തിലും മറ്റും ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയില്‍ ധാരണകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഫലസ്തീന്‍ വിഷയത്തെ പിന്തുണക്കുന്ന പ്രധാന ശക്തിയാണ് റഷ്യയെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles