Current Date

Search
Close this search box.
Search
Close this search box.

റഷ്യയുമായുള്ള ബന്ധം ശീതയുദ്ധ കാലത്തേതിനേക്കാള്‍ മോശം: അമേരിക്ക

വാഷിംഗ്ടണ്‍: റഷ്യയുമായുള്ള അമേരിക്കയുടെ ബന്ധം ശീതയുദ്ധ കാലത്തേതിനേക്കാള്‍ മോശപ്പെട്ട അവസ്ഥയിലാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. എന്‍.ബി.സി ചാനലിനോട് സംസാരിക്കവെയാണ് റഷ്യയുമായുള്ള ബന്ധം ഏറെ പിന്നോട്ടു പോയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം ലോകത്തിനും അമേരിക്കന്‍ ജനതക്കും ദേശസുരക്ഷയുമായി ബന്ധപ്പെട്ട അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കും ആരോഗ്യകരമല്ലെന്നും റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്റെ ആദരവിന് അര്‍ഹമായിട്ടുള്ള എക്‌സണ്‍ മൊബൈല്‍ നെറ്റ്‌വര്‍കിന്റെ മുന്‍ മേധാവി കൂടിയായ ടില്ലേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന ഹിലരി ക്ലിന്റനും 2009ല്‍ ചെയ്തത് പോലെ മോസ്‌കോ – വാഷിംഗ്ടണ്‍ ബന്ധത്തില്‍ ‘പുതിയൊരു തുടക്കം’ ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പുതിയ തുടക്കം’ പോലുള്ള വാക്കുകളൊക്കെ പുറംതള്ളപ്പെട്ടിരിക്കുന്നുവെന്നും ഭൂതകാലത്തെ മായ്ച്ചു കളഞ്ഞുകൊണ്ട് പുതിയൊരു തുടക്കം സാധ്യമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ചുറ്റിപറ്റി റഷ്യ നിലകൊണ്ടിരുന്നു എന്നും പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അമേരിക്കന്‍ ഇന്റലിജന്‍സിന്റെ ആരോപണത്തെ ശരിവെച്ചു കൊണ്ട് അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles