Current Date

Search
Close this search box.
Search
Close this search box.

റമദാന്‍ വ്രതം ഉയര്‍ത്തിപ്പിടിക്കുന്നത് വിശ്വസാഹോദര്യം: എം.ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്. ദേഹേച്ഛക്കു പകരം ദൈവേഛയ്ക്ക് പ്രാമുഖ്യം നല്‍കാന്‍ ആഹ്വാനം ചെയ്യുന്ന റമദാന്‍ വ്രതാനുഷ്ഠാനം വിശുദ്ധ ജീവിതം നയിക്കാനും വിശ്വസാഹോ ദര്യം ഉയര്‍ത്തിപ്പിടിക്കാനും പ്രേരിപ്പിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് റമദാന്‍ സന്ദേശത്തില്‍ പറഞ്ഞു. ജാതി, മത, മതേ തര, ദേശീയ സങ്കുചിത താല്‍പര്യങ്ങള്‍ സൈ്വര്യജീവിതത്തെ അപകടപ്പെടുത്തുന്ന ഇക്കാലത്ത് ഇതേറെ പ്രധാനപ്പെട്ടതാണ്. സ്വാര്‍ഥതയും ദൈവത്തോടുള്ള ധിക്കാരവു മാണ് ലോകവും വ്യക്തിയും അനുഭവിക്കുന്ന മുഴുവന്‍ പ്രതിസന്ധികളുടെയും അടിസ്ഥാന കാരണം. സ്വാര്‍ഥത വെടിയാനും അപരനെ സഹോദരനായും ആവശ്യക്കാരനെ തന്നെപ്പോലെയും പരിഗണിക്കാന്‍ റമദാന്‍ ആവശ്യപ്പെടുന്നു. തിന്മകളില്‍ നിന്ന് വിട്ടു നില്‍ക്കാനും നന്മക്ക് വേണ്ടി പൊരുതാനും വതാനുഷ്ഠാനം പ്രേരിപ്പിക്കുന്നു. മനുഷ്യര്‍ക്കാകമാനം സന്‍മാര്‍ഗമായി ഖുര്‍ആന്‍ അവതരിച്ചത് റമദാനിലാണ്. നീതിയും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ഖുര്‍ആന്റെ പാഠങ്ങള്‍ മുഴുവന്‍ മനുഷ്യര്‍ക്കുമെത്തിക്കാനും അതിന്റെ പ്രയോക്താക്കളാകാനും മുസ്‌ലിം സമുദായം. റമദാനിനെ ഉപയോഗപ്പെടുത്തണമെന്നും റമദാന്‍ സന്ദേശത്തില്‍ അമീര്‍ പറഞ്ഞു.

Related Articles