Current Date

Search
Close this search box.
Search
Close this search box.

റഖ പോരാട്ടത്തില്‍ സഹകരിക്കാന്‍ തുര്‍ക്കി തയ്യാറാണെന്ന് എര്‍ദോഗാന്‍

ന്യൂയോര്‍ക്ക്: സിറിയയിലെ റഖയില്‍ നിന്നും ഐഎസിനെ തുരത്താന്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യം നടത്തുന്ന ഓപറേഷനുമായി സഹകരിക്കാന്‍ തന്റെ രാജ്യം തയ്യാറാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. എന്നാല്‍ കുര്‍ദ് സായുധ ഗ്രൂപ്പുകളെ ഓപറേഷനില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം ഉപാധി വെച്ചു. ന്യൂയോര്‍ക്കില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് വിമാനത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുര്‍ദുകളുടെ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റിനും സിറിയയിലെ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിക്കും (PYD) ഒപ്പമാണ് അമേരിക്ക ആക്രമണം നടത്തുന്നതെങ്കില്‍ അതുമായി സഹകരിക്കാന്‍ തുര്‍ക്കിക്ക് സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയെയും അതിന്റെ സായുധവിംഗായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെയും തുര്‍ക്കി കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഭാഗമായിട്ടാണ് (PKK) തുര്‍ക്കി കാണുന്നത്. 1984 മുതല്‍ തുര്‍ക്കി ഭരണകൂടവുമായി പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന പി.കെ.കെയെ ഭീകരസംഘടനകളുടെ കൂട്ടത്തിലാണ് തുര്‍ക്കി എണ്ണുന്നത്.

Related Articles