Current Date

Search
Close this search box.
Search
Close this search box.

രോഹിത് വെമുല ആക്ട് നടപ്പിലാക്കുക: എസ്. ഐ. ഒ

കാസര്‍ഗോഡ്: രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്. ഐ. ഒ ജില്ലാ കമ്മിറ്റി കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. ഐ. ഒ സംസ്ഥാന സമിതി അംഗവും ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ യൂണിറ്റ് പ്രസിഡന്റുമായ റമീസ് വേളം സംഗമം ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഉമര്‍ സി, വൈശാഖ് (എസ്. എഫ്. ഐ), ബിലാല്‍ അഷ്‌റഫ് (എം. എസ്. എഫ്), അസ്‌ലം കെ. പി (ഡമോക്രസി ഡയലോഗ് ഫോറം), സാമൂഹ്യ പ്രവര്‍ത്തകനായ അബ്ദുള്‍ ഖാദര്‍ ചട്ടഞ്ചാല്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് യൂസുഫ് സി. എ. എന്നിവര്‍ സംസാരിച്ചു. എസ്. ഐ. ഒ ജില്ലാ പ്രസിഡന്റ് റാഷിദ് മുഹിയുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അബ്ദുള്‍ ജബ്ബാര്‍ ആലങ്കോള്‍ സമാപനം നിര്‍വ്വഹിച്ചു. കാമ്പസ് സെക്രട്ടറി ഇഅ്‌സാസുള്ള സ്വാഗതവും ജില്ലാ സെക്രട്ടറി അസ്‌റാര്‍ ബി. എ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാനഗര്‍ ടൗണില്‍ നടന്ന പ്രകടനത്തില്‍ നസീഫ് കന്യാപാടി, അബ്ദുള്‍ വാജിദ്, അബ്ദുള്‍ നാസിഹ്, മുഹമ്മദ് അലി, ഷഫാകത്തുല്ലാഹ്, അലി മന്‍സൂര്‍, അഹദ് സകരിയ, ഹസ്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles