Current Date

Search
Close this search box.
Search
Close this search box.

രോഹിങ്ക്യ വംശഹത്യക്കെതിരെ പ്രതിഷേധ സദസ്സൊരുക്കി യൂത്ത് ഇന്ത്യ

റിയാദ്: യൂത്ത് ഇന്ത്യ റിയാദ് ചാപ്റ്റര്‍ വംശഹത്യ നേരിടുന്ന റോഹിങ്ക്യ Stop Genocide എന്ന തലക്കെട്ടില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. അല്‍ജസീറ വേള്‍ഡ് പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററി പ്രദര്‍ശനത്തോടെ ആരംഭിച്ച പ്രതിഷേധ സദസ്സില്‍ റിയാദിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും സംസാരിച്ചു. മ്യാന്മര്‍ സര്‍ക്കാറിന്റെയും പട്ടാളത്തിന്റെയും ഒത്താശയോടെ മതനേതൃങ്ങളും ജനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലനം സമാനതകളില്ലാത്തതാണെന്നും, ഈ അരുതായ്മയോട് ഇന്ത്യ സ്വീകരിച്ച നിലപാട് ഇന്ത്യയുടെ പൈതൃകത്തിനു നിരക്കാത്തതും ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയെ ഇടിച്ചുതാഴ്ത്തുന്നതാണെന്നും തനിമ സാംസ്‌കാരികവേദി പ്രസിഡന്റ് നിസാര്‍ സി.ടി അധ്യക്ഷ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
യൂത്ത് ഇന്ത്യ ചാപ്റ്റര്‍ പ്രസിഡണ്ട് ബഷീര്‍ രാമപുരം വിഷയം അവതരിപ്പിച്ചു. രോഹിങ്ക്യകള്‍ മ്യാന്‍മറിന്റെ മക്കള്‍ തന്നെയാണ്, അവിടെ നടക്കുന്ന കൂട്ട നരഹത്യ ശാസ്ത്രീയമായ വംശഹത്യയുടെ ഭാഗമാണ്. ഈ ചെയ്തിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ഇരകളാക്കപ്പെടുന്നവര്‍ക്ക് മ്യാന്‍മര്‍ പൗരത്വം ലഭിക്കും വിധമുള്ള ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം വിശയാവതരണത്തില്‍ ഊന്നി പറഞ്ഞു. ഇന്ത്യടെയും ബര്‍മയുടെയും സമകാലിക സംഭവങ്ങള്‍ തമ്മില്‍ അസാധാരണമായ സാമ്യം നിലനിക്കുന്നതായി മതേതര കൂട്ടായ്മാ അധ്യക്ഷന്‍ ശ്രീ ആര്‍ മുരളീധരന്‍ അഭിപ്രായപ്പെട്ടു. കഷ്ടപെടുന്നവനോടും അഭയാര്‍ഥികളോടും പരമ്പരാഗതമായി ഇന്ത്യക്കുണ്ടയിരുന്ന സമീപനങ്ങള്‍ ഓര്‍മ്മപടുത്തുകയും ഇപ്പോള്‍ ഇന്ത്യ കൈക്കൊണ്ട നിലപാടിനെ എന്തുകൊണ്ടും വിമര്‍ശിക്കപ്പെടുമെന്നും ഒ.ഐ.സി.സി പ്രതിനിധി അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു. സുഖലോലുപരായ പൗരോഹിത്യവും അധികാരം വാഴുന്ന ഭരണകൂടങ്ങളും അവരെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകളും ചേര്‍ന്നൊരുക്കുന്ന സംസ്‌കാരത്തിന്റെ സംസ്‌കരണമാണ് ഈ വംശ ശുദ്ധീകരണം അഥവാ വംശീയ ഉന്മൂലനം എന്നാണ് നാം മനസ്സിലാക്കേണ്ടതന്ന് പ്രവാസി സാംസ്‌കാരികവേദി റിയാദ് പ്രതിനിധി സലീം മുസ അഭിപ്രായപ്പെട്ടു. അറാകാനില്‍ നിന്ന് സമൂഹങ്ങള്‍ക്കും സമുദായങ്ങള്‍ക്കും പാഠങ്ങളുണ്ടെണ്ടെന്നും നിസ്സാരങ്ങളില്‍ തട്ടിത്തടയുന്ന അനൈക്യങ്ങളെ കരുതി കൈകാര്യം ചെയ്യാന്‍ സമുദായ നേതാക്കളും മുസ്ലിങ്ങളും മുന്നോട്ട് വരണമെന്നും റിയാദ് മീഡിയാ ഫോറം പ്രസിഡന്റ് ഉബൈദ് എടവണ്ണ ആവശ്യപ്പെട്ടു. മതേതര ജനാധിപത്യത്തിന്റെ പ്രധിനിധി എന്നനിലയില്‍ ഇന്ത്യന്‍ പ്രധാനമന്ദ്രിയുടെ ബര്‍മ്മ സന്ദര്‍ശനം പരാജയമാണെന്നും ബര്‍മ്മ സര്‍ക്കാരിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുക വഴി വംശീയ ഉന്മൂലനങ്ങള്‍ക്കുള്ള പരസ്യ പിന്തുണയാണ് അതെന്നും, അറിയാവുന്നതിനേക്കാള്‍ വലുതാണ് വാസ്തവമെന്നും മീഡിയകള്‍ക്ക് വിലക്കുള്ള ബര്‍മ്മയില്‍ സത്യം ഇനിയും ഭീകരമാകാം എന്നും നവോദയ സംസ്‌കാരിക വേദി പ്രതിനിധി ശ്രീ സുധീര്‍ കുമ്മിള്‍ ആശങ്കപ്പെട്ടു. മഹത്ത്വമുള്ള സ്ത്രിതത്വത്തില്‍ നിന്നെങ്ങനെ സൂകി ഉണ്ടായി എന്ന് സത്യം ഓണ്‍ലൈന്‍ പ്രസിഡണ്ട് ജയന്‍ ചോദിച്ചു. യൂത്ത് ഇന്ത്യ കേന്ദ്ര സമിതി അംഗം ഫിറോസ് പുതുക്കോട് മോഡറേറ്ററോയിരുന്നു. അയ്മന്‍ സഈദ് ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. ജോ. സെക്രട്ടറി ഹിഷാം അബൂബക്കര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ലബീബ് മാറഞ്ചേരി നന്ദിയും പറഞ്ഞു.

Related Articles