Current Date

Search
Close this search box.
Search
Close this search box.

രാസായുധ നിര്‍മാണവുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് ഫ്രാന്‍സിന്റെ വിലക്ക്

പാരിസ്: സിറിയയിലെ രാസായുധ പദ്ധതിയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് ഫ്രാന്‍സില്‍ വിലക്കേര്‍പ്പെടുത്തി. ലബനാന്‍,സിറിയ,ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്കാണ് സിറിയയിലെ രാസായുധ പ്രയോഗവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഫ്രാന്‍സ് സര്‍ക്കാര്‍ ഉപരോധമേര്‍പ്പെടുത്തിയത്. ഇവരുടെ സ്വത്തുവകകള്‍ ആറു മാസത്തേക്ക് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വ്യാവസായിക കമ്പനികളായ ദമസ്‌കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്മാറ്റിക്, അല്‍ മഹ്‌റൂസ് ഗ്രൂപ്പുകള്‍ ചൈനയിലെ ഗ്വാന്‍ഷോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ എന്നിവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

രണ്ട് സിറിയന്‍ പൗരന്മാരുടെയും ഒരു ലബനാന്‍ പൗരന്റെയും സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് വിജ്ഞാപനത്തില്‍ ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മാരി ഒപ്പു വച്ചിട്ടുണ്ട്. മൂന്നു വ്യക്തികള്‍ക്കും ഒന്‍പത് കമ്പനികള്‍ക്കുമെതിരെയാണ് രാസായുധ നിര്‍മാണത്തില്‍ പങ്കാളികളായെന്ന് ആരോപിച്ച് ഫ്രാന്‍സ് നടപടിയെടുത്തത്. കഴിഞ്ഞ ജനുവരിയിലും 25 വ്യക്തികള്‍ക്കെതിരെ ഫ്രാന്‍സ് ഇതേ കാരണത്താല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഏഴിന് സിറിയന്‍ നഗരമായ കിഴക്കന്‍ ദൂമയില്‍ രാസായുധ പ്രയോഗവും മിസൈല്‍ ആക്രമണവും നടന്നിരുന്നു.

 

Related Articles