Current Date

Search
Close this search box.
Search
Close this search box.

രാസായുധ നിരോധന സംഘത്തിന് ദൂമയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല

ദൂമ: ദൂമയിലെ രാസായുധ പ്രയോഗം പരിശോധിക്കാനായി എത്തിയ അന്താരാഷ്ട്ര രാസായുധ നിരോധന അന്വേഷണ സംഘത്തിന് (opcw) ദൂമയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. സിറിയ,റഷ്യ എന്നീ രാജ്യങ്ങള്‍ സംഘടനയെ കടത്തിവിടാത്തതാണ് തടസ്സമെന്നും ആരോപണമുണ്ട്. സംഘം ദൂമയില്‍ പ്രവേശിച്ചുവെന്ന സിറിയന്‍ സ്റ്റേറ്റ് മീഡിയയുടെ റിപ്പോര്‍ട്ട് സംഘടന നിരസിച്ചു.

കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര രാസായുധ നിരോധന സംഘം വസ്തുതാന്വേഷണത്തിനായി സിറിയയിലെ ദൂമ നഗരത്തില്‍ എത്തിയത്. യു.എന്‍ സുരക്ഷ കൗണ്‍സില്‍ അംഗങ്ങള്‍ ദൂമ നഗരത്തില്‍ പ്രവേശിച്ച് വസ്തുതാന്വേഷണവുമായി ബന്ധപ്പെട്ട് സര്‍വേ നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് രാസായുധ നിരോധന സംഘത്തെ ദൂമയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.
ഏപ്രില്‍ ഏഴിന് സിറിയന്‍ സര്‍ക്കാര്‍ ദൂമയില്‍ രാസായുധം പ്രയോഗിച്ചിരുന്നു. തടുര്‍ന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ സിറിയക്കും റഷ്യക്കുമെതിരെ രംഗത്തുവന്നിരുന്നു.

 

Related Articles