Current Date

Search
Close this search box.
Search
Close this search box.

രാസായുധങ്ങള്‍ക്കെതിരെ യോജിച്ച് പോരാടാനുറച്ച് 24 രാജ്യങ്ങള്‍

പാരിസ്: യുദ്ധങ്ങള്‍ക്കിടെ രാസായുധങ്ങള്‍ പ്രയോഗിക്കുന്നതിനെതിരെ ഒന്നിച്ചു നിന്ന് പോരാടാനുറച്ച് 24 രാജ്യങ്ങള്‍. രാസായുധങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 24 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരും രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സിറിയയില്‍ മാരകമായ രീതിയില്‍ രാസായുധങ്ങള്‍ പ്രയോഗിച്ചതിനെത്തുടര്‍ന്നാണ് ഈ നിലപാടെടക്കാന്‍ ഈ രാജ്യങ്ങളെ പ്രേരിപ്പിച്ചത്.

പാരിസില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഫ്രാന്‍സ് ആണ് ഇതിന് നേതൃത്വം നല്‍കിയത്. നിലവിലുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെ ബാധിക്കാത്ത തരത്തിലാണ് കരാറിലേര്‍പ്പെട്ടത്. സഹകരിക്കുന്ന രാജ്യങ്ങള്‍ രാസായുധങ്ങള്‍ ഉപയോഗിക്കുന്ന ആളുകളുടെ പേരുവിവരങ്ങള്‍ പങ്കുവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സിറിയയില്‍ രാസായുധ പ്രയോഗത്തെത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം 80 പേരാണ് മരിച്ചത്. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടായിരം പേര്‍ക്കു നേരെയാണ് സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ ശക്തമായ രാസായുധ പ്രയോഗം നടത്തിയത്.
നിലവിലെ അവസ്ഥ തുടരാനാവില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യൂസ് പറഞ്ഞു. തുടര്‍ന്നും രാസായുധം പ്രയോഗിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധമടക്കമുള്ള നടപടികളെക്കുറിച്ചും ആലോചിക്കും.

 

Related Articles