Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍’

ഷാര്‍ജ : ‘രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയവുമായി SKSSF ഷാര്‍ജ സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന ‘മനുഷ്യജാലിക’   ജനുവരി 26  വെള്ളിയാഴ്ച ഉച്ചക്ക് രണ്ട്   മണിക്ക് ഷാര്‍ജ റോള്ളയിലുള്ള ബൈത്ത് അല്‍ റഫീഖ്  ഓഡിറ്റൊറിയത്തില്‍ നടക്കും.

ഭാരതത്തിന്റെ മഹിതമായ പാരമ്പര്യങ്ങളുടെ ഉജ്ജ്വലമായ ഓര്‍മ്മകള്‍ പോലും മറച്ചു പിടിക്കാനുള്ള ശ്രമം  നടത്തുകയും ദേശസ്‌നേഹത്തിനു പുതിയ നിര്‍വചനങ്ങള്‍ എഴുതിച്ചേര്‍ക്കുകയും ചെയ്യുന്ന  വര്‍ത്തമാന സാമൂഹിക പരിസരത്ത് ദേശ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ദൗത്യങ്ങളെ പരിചയപ്പെടുത്തുന്ന ‘മനുഷ്യ ജാലിക’യില്‍ ഉജ്ജ്വല വാഗ്മി അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍  ജാലിക സന്ദേശം നല്‍കും.

മോഹന്‍ കുമാര്‍ (External Affairs Executive SIBF), രമേശ് പയ്യന്നൂര്‍ ( പ്രോഗ്രാം ഡയറക്ടര്‍,ഏഷ്യനെറ്റ് റേഡിയോ ), സയ്യിദ് ശുഹൈബ് തങ്ങള്‍ (പ്രസിഡന്റ്, SKSSF UAE  )അഡ്വ:വൈ എ. റഹീം (പ്രസിഡന്റ് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ) , ബിജു സോമന്‍ ( ജനറല്‍ സെക്രട്ടറിഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ),അഹ്മദ് സുലൈമാന്‍ ഹാജി (പ്രസിഡന്റ് ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഷാര്‍ജ),  അബ്ദുല്ല ചേലേരി (ജനറല്‍ സെക്രട്ടറി ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഷാര്‍ജ), അബ്ദുല്ല മല്ലിച്ചേരി ( ജനറല്‍ സെക്രട്ടറി  KMCC ഷാര്‍ജ)  തുടങ്ങി മത സാമൂഹിക രാഷ്ട്രീയ മേഖകലകളിലെ പ്രമുഖര്‍ ജാലികയ്ക്ക് ആശംസകള്‍ നേരും. പിറന്ന നാടിന്റെ സുരക്ഷയ്ക്കും നന്മകളുടെ നിലനില്പ്പിനും വേണ്ടി സൗഹൃദത്തിന്റെ ജാലികയില്‍ കണ്ണികളാവാന്‍ മുഴുവന്‍ ദേശസ്‌നേഹികളും തയ്യാറാവണമെന്നു SKSSF സംസ്ഥാന ഭാരവാഹികള്‍ ആഭ്യര്‍ത്ഥിച്ചു.
 

 

Related Articles