Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയ സുരക്ഷാ സഹകരണത്തിന് സൗദി-തുര്‍ക്കി ധാരണ

അങ്കാറ: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്റെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘത്തിന്റെ അങ്കാറ സന്ദര്‍ശനം കഴിഞ്ഞ ദിവസം സമാപിച്ചു. വിവിധ രംഗങ്ങളില്‍ പ്രത്യേകിച്ചും സുരക്ഷാ രാഷ്ട്രീയ കാര്യങ്ങളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ സൗദിയും തുര്‍ക്കിയും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ സൗദി കിരീടാവകാശിയുമായി ഉഭയകക്ഷി ബന്ധങ്ങളെയും പ്രദേശത്തെ സംഭവവികാസങ്ങളെയും കുറിച്ച് ചര്‍ച്ചകള്‍ നടത്തിയതായി തുര്‍ക്കി പ്രസിഡന്റുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്തു. സിറിയയും ഇറാഖുമാണ് ചര്‍ച്ചയില്‍ പ്രധാനമായും മുഴച്ചു നിന്നത്. എര്‍ദോഗാനും മുഹമ്മദ് ബിന്‍ നായിഫും പത്ത് ദിവസത്തിനിടയില്‍ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ച്ചയാണിത്.

Related Articles