Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയ നേതാക്കള്‍ സാംസ്‌കാരിക പക്വത കാണിക്കണം: സുഹൈബ് സി.ടി

പെരിങ്ങാടി: രാഷ്ട്രീയക്കാരും നേതാക്കളും മുന്നില്‍ നടക്കേണ്ടവര്‍ മാത്രമല്ല ജനങ്ങള്‍ക്ക് മാതൃക കാണിക്കേണ്ടവര്‍ കൂടിയെന്ന നിലക്ക് വാക്കിലും പ്രതികരണങ്ങളിലും മാന്യതയും പക്വതയും കാണിക്കണമെന്ന് എം.എം മണിയുടെ വിവാദ പ്രസംഗത്തെ പരാമര്‍ശിച്ച് കൊണ്ട് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്.  എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കിന്‍ഡ്ല്‍ ’17 ടീന്‍സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശബീര്‍ എടക്കാട് അധ്യക്ഷത വഹിച്ചു. ഹൈസ്‌കൂള്‍ & ഹയര്‍ സെക്കന്ററി വിഭാഗം സെക്രട്ടറി ജവാദ് അമീര്‍ സ്വാഗതവും ക്യാമ്പ് കണ്‍വീനര്‍ നസീം പൂതപ്പാറ  നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ന്യൂ മാഹി ഏരിയ പ്രസിഡന്റ് പി.കെ.വി സ്വാലിഹ് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി ശബീര്‍ ഇരിക്കൂര്‍, പി.ആര്‍ സെക്രട്ടറി മുഹ്‌സിന്‍ ഇരിക്കൂര്‍, റംശാദ് തലശ്ശേരി, സല്‍മാന്‍ ചൊക്ലി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles