Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തെ വിഭജിക്കാന്‍ യു.എ.ഇ സൈന്യത്തെ വിന്യസിക്കുന്നുവെന്ന് യെമന്‍

സന്‍ആ: രാജ്യത്തെ വിഭജിക്കാനും തുണ്ടം തുണ്ടമാക്കാനും യു.എ.ഇ തങ്ങളുടെ സൈന്യത്തെ യമനില്‍ വിന്യസിക്കുന്നുവെന്ന് യെമന്‍ ഗതാഗത മന്ത്രി പറഞ്ഞു. യെമന്റെ തെക്ക് ഭാഗത്ത് പ്രാദേശിക,ഗോത്ര വര്‍ഗ സൈന്യത്തെ വിന്യസിക്കാനാണ് യു.എ.ഇ ശ്രമിക്കുന്നത്. ഗതാഗത മന്ത്രി സാലിഹ് അല്‍ ഗബ്‌വാനിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം ബല്‍ഹാഫില്‍ പുതിയ തുറമുഖത്തിന്റെ ഉദ്ഘാടനത്തോടനത്തിന് പോകവേ യു.എ.ഇയുടെ പിന്തുണയുള്ള അകമ്പടി സേന അദ്ദേഹത്തിന്റെ യാത്ര തടഞ്ഞിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി വാതക പ്ലാന്റ് അടങ്ങിയ പ്രധാന തുറമുഖ ടെര്‍മിനല്‍ ആണ് ബല്‍ഹാഫ്. ഇതിപ്പോള്‍ യു.എ.ഇ സേനയുടെ അധീനതയിലാണ്. ഷബ്‌വ എലൈറ്റ് ഫോഴ്‌സ് എന്നു വിളിക്കപ്പെടുന്ന സേനയാണ് യു.എ.ഇ സൈന്യത്തിന്റെ നിര്‍ദേശപ്രകാരം തന്റെ യാത്ര നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

2015 മുതലാണ് യമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായത്. സൗദിയും യു.എ.ഇയും ചേര്‍ന്ന് രാജ്യത്തെ ഹൂതി വിമതര്‍ക്കെതിരെയാണ് യുദ്ധം ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ വേണ്ടിയാണ് തങ്ങളുടെ യുദ്ധം എന്നാണ് അവരുടെ അവകാശ വാദം. എന്നാല്‍ നിരവധി നിരപരാധികളാണ് രാജ്യത്ത് ഇതിനോടകം മരിച്ചു വീണത്.

 

Related Articles