Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തിന്റെ വികസനമാവശ്യപ്പെട്ട് യെമനില്‍ സോഷ്യല്‍ മീഡിയ ക്യാംപയിന്‍

സന്‍ആ: ആഭ്യന്തര യുദ്ധം മൂലം തകര്‍ന്നു കിടക്കുന്ന യെമനില്‍ വികസനം കൊണ്ടുവരാനും രാഷ്ട്ര പുനര്‍നിര്‍മാണവും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാംപയിന്‍. രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കമാണ് ഹാഷ് ടാഗോടു കൂടി ജനകീയ ക്യാംപയിന്‍ ആരംഭിച്ചത്. #BringdevBack എന്ന പേരിലാണ് ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലുമെല്ലാം ക്യാംപയിന്‍ നടത്തുന്നത്.

വര്‍ഷങ്ങളോളം രാജ്യത്ത് നടമാടിയ യുദ്ധം മൂലം തകര്‍ന്നു തരിപ്പണമായ രാജ്യത്ത് വികസനം സാധ്യമാക്കാനും വികസനത്തിനുള്ള അവസരമൊരുക്കാനും ആവശ്യപ്പെട്ടാണ് ക്യാംപയിന്‍. ‘രാജ്യത്തെ പുനര്‍നിര്‍മിക്കണമെന്നാണ് രാജ്യത്തെ ജനത ഒന്നടങ്കം ആവശ്യപ്പെടുന്നത്. പ്രതീക്ഷയുള്ള ഭാവിയെയാണ് ജനങ്ങള്‍ സ്വപ്‌നം കാണുന്നതെന്ന് സന്‍ആ ആസ്ഥാനമായുള്ള സാമ്പത്തിക വികസന സംഘടനയുടെ വക്താവ് വെസാം ഖൈ്വദ് പറഞ്ഞു.

‘ക്യാംപയിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇതൊരു പ്രധാനപ്പെട്ട സന്ദേശമാണ്. യുദ്ധം അവസാനിച്ചു,ജനങ്ങള്‍ ഭാവിയെപ്പറ്റി ചിന്തിക്കുന്നു എന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ജനങ്ങള്‍ക്ക് ജോലി ലഭിക്കുമെന്നാണ് ഇതുകൊണ്ട് പ്രതീക്ഷിക്കുന്നത്. രാജ്യം വീണ്ടും ശരിയായ ദിശയില്‍ സഞ്ചരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്’ അദ്ദേഹം പറഞ്ഞു.  

ക്യാംപയിന്‍ ആരംഭിച്ചതോടെ ജനങ്ങള്‍ രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് അവരുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വീക്ഷണങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാന്‍ ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും യെമനിലെ വിദ്യാഭ്യാസ,ആരോഗ്യ,തൊഴില്‍ മേഖലകളുടെ വികസനം.

https://twitter.com/MohamedAlowaini/status/967806301056176128

https://twitter.com/RashaJarhum/status/967835624492412928

Related Articles