Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തിന്റെ ചിത്രം കളങ്കപ്പെടുത്തുക മാത്രമാണ് ഭീകരരുടെ ഉദ്ദേശ്യം: ഉര്‍ദുഗാന്‍

അങ്കാറ: ഇസ്തംബൂളിലെ അതാതുര്‍ക്ക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ ആക്രമണം ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ ചിത്രം വികൃതമാക്കാനുദ്ദേശിച്ചുള്ളതാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു കൊണ്ട് പറഞ്ഞു. ഭീകരസംഘടനകളുടെ തോന്നിവാസത്തിന്റെ പുതിയ മുഖമാണ് നിരവധി നിരപരാധികളുടെ മരണത്തിന് കാരണമായ ഭീകരാക്രമണം പ്രകടമാക്കുന്നത്. ലോകത്തിന് മുന്നില്‍ ഞങ്ങളുടെ രാഷ്ട്രത്തിന്റെ ചിത്രം വികൃതമാക്കുകയല്ലാതെ മറ്റൊന്നും അവര്‍ ഇതുകൊണ്ടുദ്ദേശിക്കുന്നില്ല. നിരപരാധികളുടെ രക്തമാണ് അതിനുള്ള മാര്‍ഗമായി അവര്‍ സ്വീകരിച്ചിരിക്കുന്നത്. എന്തു വിലകൊടുത്തും ഭീകരതക്കെതിരെയുള്ള പോരാട്ടം ശക്തമായും നിശ്ചയദാര്‍ഢ്യത്തോടെയും അവസാനം വരെ തുടരും. എന്ന് ഉര്‍ദുഗാന്റെ പ്രസ്താവന വ്യക്തമാക്കി.
ഭീകരസംഘടനകള്‍ക്ക് ഇസ്തംബൂള്‍ എന്നോ ലണ്ടന്‍ എന്നോ അങ്കാറയെന്നോ ബെര്‍ലിന്‍ എന്നോ ചിക്കാഗോയെന്നോ അന്റാലിയയെന്നോ വ്യത്യാസമില്ലെന്നും ഉര്‍ദുഗാന്‍ സൂചിപ്പിച്ചു. ഭീകരസംഘടനകള്‍ക്കെതിരെ മുഴുവന്‍ രാഷ്ട്രങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളാത്ത പക്ഷം ഒന്നിനു പിറകെ ഒന്നായി നാം ഭയക്കുന്നത് സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles