Current Date

Search
Close this search box.
Search
Close this search box.

രാജ്യം നിയന്ത്രണത്തിലില്ലാത്തതിനാല്‍ വിട്ടുവീഴ്ച്ച ചെയ്യില്ല: അസദ്

ദമസ്‌കസ്: രാജ്യം തന്റെ നിയന്ത്രണത്തിലില്ലാത്തതിനാല്‍ വീട്ടുവീഴ്ച്ച ചെയ്യില്ലെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. സിറിയയില്‍ സംഘര്‍ഷം കുറഞ്ഞ മേഖലകള്‍ ഒരുക്കാനുള്ള അസ്താന ഉടമ്പടിയെ അദ്ദേഹം സ്വാഗതം ചെയ്തു. അതേസമയം ജനീവ ചര്‍ച്ചകള്‍ കേവലം മാധ്യമ കൂടിക്കാഴ്ച്ചകള്‍ക്കപ്പുറം ഒന്നുമല്ലെന്നും അസദ് അഭിപ്രായപ്പെട്ടു. ബിലാറുശ് ടെലിവിഷന്‍ ചാനലായ ഒ.എന്‍.ടിക്ക് നല്‍കിയ അഭിമുഖത്തിലാണ് സിറിയന്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു.
നേരത്തെ നടന്ന ജനീവ ചര്‍ച്ചകള്‍ കേവലം മാധ്യമ കൂടിക്കാഴ്ച്ചകള്‍ക്കപ്പുറം ഒന്നുമായിരുന്നില്ല. എന്നെ വിട്ടുവീഴ്ച്ചകള്‍ക്ക് പ്രേരിപ്പിക്കുകയായിരുന്നു അവയുടെ ലക്ഷ്യം. ഞാന്‍ യാതൊരു വിട്ടുവീഴ്ച്ചയും കാണിക്കുകയില്ല. അതിന്റെ കാരണം വളരെ ലളിതമാണ്. രാജ്യം എന്റെ നിയന്ത്രണത്തിലല്ല എന്നതാണത്. ദേശീയ തലത്തിലുള്ള ഒരു വിട്ടുവീഴ്ച്ചയും പ്രസിഡന്റിന്റെ പക്കലില്ല. അതിന് ജനകീയ തീരുമാനം ആവശ്യമാണ്. ജനഹിത പരിശോധനയിലൂടെയാണ് അതുണ്ടാവുക. എന്ന് അസദ് വിശദീകരിച്ചു. സിറിയയില്‍ സംഘര്‍ഷം കുറഞ്ഞ മേഖലകള്‍ സൃഷ്ടിക്കാനുള്ള റഷ്യയുടെ നിര്‍ദേശം ശരിയായ ആശയമാണ്. ഈ പ്രദേശങ്ങളിലെ സിവിലിയന്‍മാരെ സംരക്ഷിക്കലും പ്രതിപക്ഷ പോരാളികളില്‍ ഭരണകൂടവുമായി അനുരഞ്ജനം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒരുക്കലുമാണ് അതുകൊണ്ട് ലക്ഷ്യം വെക്കുന്നത്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles