Current Date

Search
Close this search box.
Search
Close this search box.

രാജ്യം അനുഭവിക്കുന്ന നിര്‍ഭയത്വത്തിന് നന്ദി രേഖപ്പെടുത്തുക: സല്‍മാന്‍ രാജാവ്

റിയാദ്: രാജ്യം വലിയ അളവിലുള്ള നിര്‍ഭയത്വവും ശാന്തതയുമാണ് അനുഭവിക്കുന്നതെന്നും ഈ അനുഗ്രഹത്തിന് അല്ലാഹുവോട് നന്ദി കാണിക്കേണ്ടതുണ്ടെന്നും സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ്. മദീനിയില്‍ ഒരുക്കിയ സ്വീകരണ പരിപാടിക്കിടെയാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. പ്രദേശത്ത് നടപ്പാക്കുന്ന 700 കോടിയിലേറെ റിയാലിന്റെ വ്യത്യസ്ത വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയതായിരുന്നു അദ്ദേഹമെന്നും ‘ഉക്കാദ്’ പത്രം റിപോര്‍ട്ട് ചെയ്തു. ”ഈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിലൂടെ ഞാന്‍ ആദരിക്കപ്പെട്ടിരിക്കുന്നു. ഞാനും എനിക്ക് മുമ്പ് വിശുദ്ധ ഹറമുകളുടെ സേവകരായിരുന്ന എന്റെ സഹോദരന്‍മാരും ഞങ്ങളുടെ പിതാവ് അബ്ദുല്‍ അസീസും എല്ലായ്‌പ്പോഴും ആദരിക്കപ്പെട്ടിട്ടുണ്ട്. നാം ജനത ഒന്നടങ്കം വിശുദ്ധ ഹറമുകളുടെ സേവകരാണ്. ദൈവാനുഗ്രഹത്താല്‍ നമ്മുടെ നാട് നിര്‍ഭയത്വവും സമാധാനവും ആസ്വദിക്കുകയാണ്. ഹജ്ജിനും ഉംറക്കുമെത്തുന്ന തീര്‍ഥാടകര്‍ സുരക്ഷിതത്വത്തോടെയും നിര്‍ഭയത്വത്തോടെയും ഈ നാട്ടിലൂടെ നടക്കുന്നു. സര്‍വ്വസ്തുതിയും അല്ലാഹുവിന്. ഈ അനുഗ്രഹത്തിന് നാം ലോകരക്ഷിതാവിനോട് നന്ദി കാണിക്കേണ്ടതുണ്ട്. എന്ന് അദ്ദേഹം പറഞ്ഞു.

Related Articles