Current Date

Search
Close this search box.
Search
Close this search box.

രണ്ട് സൗദി സൈനികരെ ബന്ദികളാക്കിയെന്ന് ഹൂഥികള്‍

സന്‍ആ: സൗദി സൈന്യത്തിലെ ആറാം ബറ്റാലിയനിലുണ്ടായിരുന്ന രണ്ട് സൈനികരെ തങ്ങള്‍ ബന്ദിക്കളാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു കൊണ്ട് രണ്ട് പേരുടെ ചിത്രങ്ങള്‍ ഹൂഥി സായുധ സംഘത്തിന്റെ ചാനലായ ‘അല്‍മസീറ’ പുറത്തുവിട്ടു. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന തലത് റഅദില്‍ നിന്നാണ് അവരെ പിടികൂടിയതെന്നും റിപോര്‍ട്ട് വിശദമാക്കി. ബന്ദികളാക്കപ്പെട്ടവര്‍ യമനിലെ യുദ്ധം അവസാനിപ്പിക്കാനും ഹൂഥികളുമായി ബന്ദികളുടെ കൈമാറ്റം നടത്താനും സൗദി നേതൃത്വത്തോട് ടേപില്‍ ആവശ്യപ്പെടുന്നുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അല്‍മസീറ ചാനല്‍ മറ്റ് രണ്ട് തടവുകാരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. അതേസമയം ഹൂഥി-സാലിഹ് സഖ്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി സൗദി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ജാസാന്‍ പ്രദേശത്ത് അറബ് സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ ഇരുപതോളം ഹൂഥികളെ കൊലപ്പെടുത്തുകയും മൂന്ന് സൈനിക വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായും സൗദി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Related Articles