Current Date

Search
Close this search box.
Search
Close this search box.

യെമന്‍: യു.എസും സൗദിയും ചര്‍ച്ച ചെയ്‌തെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന യെമനിലെ സ്ഥിതിഗതികള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി കിരീടവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ സൗദി രാജകുമാരന്‍ ചൊവ്വാഴ്ചയാണ് വിഷയം ചര്‍ച്ച ചെയ്തത്.

യെമനിലെ ഹൂതി വിമതരുടെ ഭീഷണിയും ഇറാന്റെ പ്രവൃത്തികളും മേഖലയിലെ മാനുഷിക പ്രതിസന്ധിയുമെല്ലാം ഇരുവരും ചര്‍ച്ച ചെയ്തു. യെമനില്‍ സ്വാധീനം ചെലുത്തുന്ന ഹൂതികളുടെയും അവര്‍ക്ക് സഹായം നല്‍കുന്ന ഇറാനിലെ ഇസ്‌ലാമിക വിപ്ലവ സംഘത്തിന്റെയും ഭീഷണികളെക്കുറിച്ചുമാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

യെമനിലെ മാനുഷിക പ്രതിസന്ധിയില്‍ ഇടപെടാനും രാഷ്ട്രീയമായി പരിഹാരം കാണാനും യെമന്‍ ജനങ്ങളെ സഹായിക്കാനുള്ള നടപടികളും ഇരുവരും ചര്‍ച്ച ചെയ്തു. അതിനായുള്ള നീക്കങ്ങള്‍ നടത്താനും തീരുമാനിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂതി വിമതരും തമ്മിലാണ് യെമനില്‍ ആഭ്യന്തര സംഘര്‍ഷം നടക്കുന്നത്. 2015ല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതിനോടകം 10,000ത്തിനു മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

Related Articles