Current Date

Search
Close this search box.
Search
Close this search box.

യെമന്‍ യുദ്ധം: സൗദി സഖ്യകക്ഷികള്‍ക്കുള്ള പാശ്ചാത്യന്‍ ആയുധ വില്‍പനയെ ആംനസ്റ്റി അപലപിച്ചു

വാഷിങ്ടണ്‍: യെമന്‍ യുദ്ധത്തെ കത്തിച്ചുനിര്‍ത്താനായി സൗദിയടക്കമുള്ള സഖ്യകക്ഷികള്‍ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ ആയുധങ്ങള്‍ നല്‍കുന്നതില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം ഇടപാടുകള്‍ ആഗോള വ്യാപാര ഉടമ്പടിയുടെ അപായസാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്നും സംഘടന അഭിപ്രായപ്പെട്ടു.

സൗദി നേതൃത്വം നല്‍കുന്ന യുദ്ധ മുന്നണിയും ഇറാന്റെ നേതൃത്വത്തിലുള്ള ഹൂതി സേനയും വിഷയത്തില്‍ ഒരു പോലെ കുറ്റക്കാരാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി യെമനില്‍ തുടരുന്ന മനുഷ്യക്കുരുതി പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണ് അമേരിക്കയടക്കമുള്ള പാശ്ചാത്യന്‍ രാജ്യങ്ങള്‍ ചെയ്യുന്നത്. ഇത് അപലപിക്കേണ്ടതാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂതി വിമതരും തമ്മിലാണ് യെമനില്‍ ആഭ്യന്തര സംഘര്‍ഷം നടക്കുന്നത്. 2015 മാര്‍ച്ചില്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതിനോടകം 10,000ത്തിനു മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ അല്‍ഹാദിയെ പുറത്താക്കാന്‍ വേണ്ടിയാണ് വിമതര്‍ യുദ്ധം ചെയ്യുന്നത്. ഇറാന്‍ ഇവരെ പിന്തുണക്കുമ്പോള്‍ യെമന്‍ സര്‍ക്കാരിന് പിന്തുണയുമായി സൗദിയും യുദ്ധത്തിന് നേതൃത്വം നല്‍കുകയാണ്.

 

Related Articles