Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ യു.എ.ഇ നടത്തുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കണമെന്ന് ആംനെസ്റ്റി

സന്‍ആ: ദക്ഷിണ യെമനില്‍ യു.എ.ഇയും സഖ്യകക്ഷികളും നടത്തുന്ന അതിക്രമങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത്. വ്യാഴാഴ്ച ആംനെസ്റ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ വാര്‍ത്ത പുറത്തുവിട്ടത്.

യു.എ.ഇയും യെമന്‍ സൈന്യവും ചേര്‍ന്ന് യെമനിലെ ജയിലുകളില്‍ കഴിയുന്നവരെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും അതിക്രമങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനായി രാജ്യത്ത് അനധികൃത തടവറകളും രഹസ്യ കേന്ദ്രങ്ങളുമുണ്ട്. അതേസമയം, നേരത്തെയും തടവുകാരെ പീഡിപ്പിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആ സമയങ്ങളില്‍ യെമന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. നിരവധി തടവുപുള്ളികള്‍ കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടിട്ടുണ്ടെന്നും പലര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഭീഷണികളും നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

 

Related Articles