Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ നിരവധി സുഡാന്‍ സൈനികര്‍ ഹൂതി വിമതരാല്‍ കൊല്ലപ്പെട്ടു

സന്‍ആ: വടക്കുപടിഞ്ഞാറന്‍ യെമനില്‍ നിരവധി സുഡാന്‍ സൈനികര്‍ ഹൂതി വിമതരാല്‍ കൊല്ലപ്പെട്ടു. യെമന്‍ സൈനിക വൃത്തങ്ങളും ഹൂതി അംഗീകൃത വാര്‍ത്ത ചാനലുമാണ് വാര്‍ത്ത പുറത്തുവിട്ടത്. 2015നു ശേഷം രാജ്യത്ത് ഇത്രയധികം സുഡാന്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എേ്രത പേരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല.

ശക്തമായ സ്‌ഫോടക വസ്തുക്കളാണ് ഹൂതി വിമതതര്‍ സുഡാന്‍ സൈനികര്‍ക്കു നേരെ പ്രയോഗിച്ചത്. ഹജ്ജാഹ് പ്രവിശ്യക്കു സമീപം മൊസാരി മേഖലയിലായിരുന്നു ആക്രമണം. അതേസമയം, തങ്ങളുടെ യുദ്ധ പരിധിയില്‍ നിന്ന് മാറാന്‍ സുഡാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നതായി ഹൂതി വിമത വൃത്തങ്ങള്‍ അറിയിച്ചു.

2015ലാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി സുഡാന്‍ സൈന്യത്തെ യെമനില്‍ വിന്യസിച്ചത്. നൂറുകണക്കിന് സുഡാന്‍ സൈനികാംഗങ്ങളാണ് ഇവിടെയുള്ളത്. ഹൂതി വിമതര്‍ക്കെതിരെ പോരാടാനും പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണക്കാനുമായാണ് സൗദി യെമന്‍ സൈന്യത്തെ ഇവിടെ വിന്യസിച്ചത്.

 

Related Articles