Current Date

Search
Close this search box.
Search
Close this search box.

യെമനിലേക്ക് 239 മില്യണ്‍ ഡോളറിന്റെ സഹായവുമായി യു.കെ

ജനീവ: യെമനിലേക്ക് അടിയന്തിര സഹായമായി 239 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് യു.കെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന യു.എന്നിന്റെ യോഗത്തിലാണ് യു.കെ വിദേശകാര്യ മന്ത്രാലയം വക്താവ് അലിസ്‌റ്റെയര്‍ ബര്‍ട് ഇക്കാര്യമറിയിച്ചത്. അടിയന്തിരമായി ഭക്ഷണവും വെള്ളവും നല്‍കാനാണ് ഈ ഫണ്ട് ഉപയോഗിക്കുക.

22 മില്യണ്‍ യെമനികള്‍ക്ക് അടിയന്തിര സഹായം നല്‍കാനായുള്ള ഫണ്ടിനായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ട സമയത്താണ് യു.കെ സഹായവുമായി രംഗത്തെത്തിയത്. ശുദ്ധമായ കുടിവെള്ളവും ജീവന്‍രക്ഷാ മരുന്നുകളും യെമനില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു കിടക്കുന്നവര്‍ക്കു നല്‍കാനാകും.

സഹായമെത്തിക്കുന്നതിനായി യെമനിലെ തുറമുഖങ്ങളും സന്‍ആ വിമാനത്താവളവും തുറന്നിടാനും അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിട്ടുണ്ട്. യെമനിലെ ഹുദൈദ് തുറമുഖം ഇപ്പോള്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. രാജ്യത്തെ പ്രധാന തുറമുഖമാണിത്. വിവിധ പകര്‍ച്ചവ്യാധികളും ഇവിടെ പടരുന്നുണ്ട്. ഒരു മില്യണ്‍ ആളുകള്‍ക്കാണ് യെമനില്‍ കോളറ പിടിപെട്ടിട്ടുള്ളത്.

 

 

Related Articles