Current Date

Search
Close this search box.
Search
Close this search box.

യൂസുഫ് ഉഥൈമീനെ ഒ.ഐ.സി ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുത്തു

മക്ക: സൗദി സാമൂഹ്യക്ഷേമ മന്ത്രി യൂസുഫ് ബിന്‍ അഹ്മദ് ഉഥൈമീന്‍ ഒ.ഐ.സിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. മക്ക് നേരെയുള്ള ഹൂഥികളുടെ മിസൈലാക്രമണം ചര്‍ച്ച ചെയ്യാന്‍ മക്കയില്‍ ചേര്‍ന്ന ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗത്തിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. തെരെഞ്ഞെടുക്കപ്പെട്ട ഉടനെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ചുമതലയേല്‍ക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറിയായിരുന്ന ഇയാദ് മദനി കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തില്‍ രാജിവെച്ചിരുന്നു.
തെരെഞ്ഞെടുക്കപ്പെട്ടതിലൂടെ വലിയ ഉത്തരവാദിത്വമാണ് ചുമലില്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രസ്താവനയില്‍ ഉഥൈമീന്‍ പറഞ്ഞു. ഇസ്‌ലാമിക സമൂഹത്തെ സേവിക്കുക, അംഗരാഷ്ട്രങ്ങള്‍ക്കിടയിലെ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ അല്ലാഹുവിന്റെ തുണക്കായി അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്തു.
മക്കക്ക് നേരെയ ആയുധമുയര്‍ത്തിയ ഹൂഥികള്‍ക്കും അലി അബ്ദുല്ല സാലിഹിന്റെ സൈനികര്‍ക്കും അവരുടെ സഖ്യങ്ങള്‍ക്കും എതിരെ ഒരുമിച്ച് നിലകൊള്ളണമെന്ന ആഹ്വാനം ഒ.ഐ.സി യോഗം വീണ്ടും ആവര്‍ത്തിച്ചു. മേലില്‍ അത്തരം നടപടികളുണ്ടാവാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

Related Articles