Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ കോടതി ഹമാസിനെ വീണ്ടും ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി

ഗസ്സ: പ്രസ്ഥാനത്തിനും ഫലസ്തീന്‍ ജനതക്കും എതിരെയുള്ള അന്യായമായ രാഷ്ട്രീയനയങ്ങളെ നിയപരമായി തന്നെ നേരിടുമെന്ന് ഹമാസ് വ്യക്തമാക്കി. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന രാഷ്ട്രീയ നയത്തില്‍ അടിയുറച്ച് നിലകൊള്ളുമെന്നും പ്രസ്താവന വ്യക്തമാക്കി. ഹമാസിനെ യൂറോപ്യന്‍ യൂണിയന്റെ ഭീകരപ്പെട്ടികയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്‍ നീതിന്യായ കോടതിയുടെ തീരുമാനത്തോടുള്ള പ്രതികരണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഫലസ്തീന്‍ ജനതക്കെതിരെയുള്ള സയണിസ്റ്റുകളുടെയും അവരുടെ കൂട്ടാളികളുടെയും ആരോപണങ്ങളെ പ്രതിരോധിക്കുന്ന പോരാട്ടത്തില്‍ അന്താരാഷ്ട്ര നീതിന്യായ രംഗത്തെ പോരാട്ട ഭൂമിയായി കാണുമെന്നും പ്രസ്താവന സൂചിപ്പിച്ചു.
പാശ്ചാത്യ വേദികളില്‍ നിന്നും സയണിസ്റ്റ് സംവിധാനങ്ങള്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ, മാധ്യമ പിന്തുണയുടെ വ്യാപ്തിയെ കുറിച്ച് ഹമാസിന് വളരെ നന്നായിട്ട് അറിയാം. അപ്രകാരം ഫലസ്തീന്‍ പ്രശ്‌നത്തിന് ലഭിക്കുന്ന വര്‍ധിച്ച ജനപിന്തുണയെ കുറിച്ചും നല്ല ധാരണയുണ്ടെന്നും ഹമാസ് പറഞ്ഞു. 2014ല്‍ യൂറോപ്യന്‍ യൂണിയന്റെ പ്രാഥമിക കോടതി ഹമാസിനെ ഭീകരപ്പട്ടികയില്‍ നിന്നും നീക്കം ചെയ്തിരുന്നു. പ്രസ്തുത വിധിയില്‍ റദ്ദാക്കി അതില്‍ പുനരാലോചന ആവശ്യപ്പെടുന്നതാണ് യൂറോപ്യന്‍ കോടതിയുടെ പുതിയ വിധി.

Related Articles