Current Date

Search
Close this search box.
Search
Close this search box.

യൂറോപ്പിലേക്ക് പോകുന്ന അഭയാര്‍ത്ഥി കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നു: ഐക്യരാഷ്ട്രസഭ

ബ്രസ്സല്‍സ്: യൂറോപ്പിലെത്താന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥി കുട്ടികളിലധികവും വ്യത്യസ്തമായ ചൂഷണത്തിനിരയാക്കപ്പെടുന്നുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട്. സുരക്ഷിതമായ മാര്‍ഗങ്ങള്‍ അവര്‍ക്ക് തുറന്ന് കൊടുക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മധ്യധരണ്യാഴിലൂടെ യൂറോപ്പിലെത്താന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥി കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ യൂനിസെഫിന്റെയും അന്താരാഷ്ട്ര അഭയാര്‍ത്ഥി സംഘടനയുടെയും റിപ്പോര്‍ട്ടുകളാണ് വ്യക്തമാക്കിയത്.
14നും 24നുമിടയില്‍ പ്രായമുള്ള 75 ശതമാനം അഭയാര്‍ത്ഥികളും നിര്‍ബന്ധിത തൊഴില്‍, ലൈംഗിക അതിക്രമം, ശൈശവ വിവാഹം തുടങ്ങിയ ചൂഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ലിബിയ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരില്‍ 83 ശതമാനവും മോശമായ പെരുമാറ്റത്തിന് ഇരയായവരാണ്. അഭയം തേടിവരുന്ന കുട്ടികള്‍ കടുത്ത വംശീയ വിവേചനത്തിന് ഇരയാവുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
യൂറോപ്പിലേക്ക് കടക്കുന്നതിനിടെ അഭയാര്‍ത്ഥി കുട്ടികള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ഇത്തരം അപകടങ്ങളെ തരണം ചെയ്യാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ കൈകൊള്ളണമെന്ന് യൂണിസെഫ് റീജിണല്‍ ഡയറക്ടര്‍ അഫ്ശാന്‍ ഖാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മേയിലെ യൂണിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം 2015-16 കാലയളവില്‍ ഉറ്റവര്‍ കൂടെയില്ലാത്ത മൂന്ന് ലക്ഷത്തോളം അഭയാര്‍ത്ഥി കുട്ടികള്‍ ലോകത്തുണ്ട്.

Related Articles