Current Date

Search
Close this search box.
Search
Close this search box.

യൂറോപില്‍ ശക്തനായ ഒരു നേതാവുണ്ടാകുന്നത് യൂറോപ്പ് ആഗ്രഹിക്കുന്നില്ല: ഫ്രഞ്ച് ഗവേഷക

പാരീസ്: യൂറോപ്പിന്റെ മുഖത്ത് നോക്കി ‘അരുത്’ എന്ന് പറയാന്‍ ശേഷിയുള്ള ശക്തനായ ഒരു നേതാവ് മിഡിലീസ്റ്റില്‍ ഉണ്ടാവുന്നത് യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാരീസിലെ സയന്‍സ് പൊ യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് സെന്റര്‍ (CERI) ഗവേഷകയും പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറുമായ ജാന ജബ്ബൂര്‍. അനദോലു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. തങ്ങളെ താണു വണങ്ങുന്ന പ്രസിഡന്റുമാരെയാണ് മിഡിലീസ്റ്റില്‍ അവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര തലത്തില്‍ തുര്‍ക്കിക്കുള്ള സ്ഥാനവും പദവിയും അവര്‍ നിരാകരിക്കുന്നു.
തുര്‍ക്കിക്കും യൂറോപ്യന്‍ യൂണിയനും ഇടയിലെ സംഘര്‍ഷം 2002ല്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി അധികാരം ഏറ്റെടുത്തത് മുതല്‍ ആരംഭിച്ചതാണെന്നും അവര്‍ ലബനാന്‍ വംശജയായ അവര്‍ സൂചിപ്പിച്ചു. പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്റെ കാലത്തെ തുര്‍ക്കിയുടെ മോഹങ്ങളെയും ലക്ഷ്യങ്ങളെയും സംബന്ധിച്ച തെറ്റിധാരണയാണ് ഇരുപക്ഷത്തിനുമിടയിലെ സംഘര്‍ഷത്തിന് കാരണമെന്നും ജബ്ബൂര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ ശക്തി അംഗീകരിച്ച് തുല്യ പങ്കാളിയായി പരിഗണിക്കുകയും അതിനനുസൃതമായ സ്ഥാനം അന്താരാഷ്ട്ര സമുഹത്തില്‍ അനുവദിക്കുകയും ചെയ്യണമെന്നതാണ് തുര്‍ക്കി യൂറോപ്പില്‍ നിന്ന് ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് തയ്യാറല്ലാത്ത യൂറോപ്യന്‍മാര്‍ മുസ്‌ലിം സ്വേച്ഛാധിപതിയായ പ്രസിഡന്റെന്ന് എര്‍ദോഗാനെ വിശേഷിപ്പിക്കുന്നത് തുടരുകയുമാണെന്നും അവര്‍ പറഞ്ഞു.

Related Articles