Current Date

Search
Close this search box.
Search
Close this search box.

യൂറോപിലെ ഇസ്‌ലാമോഫോബിയ ഇസ്‌ലാം വിരുദ്ധതയായിരിക്കുന്നു: തുര്‍ക്കി മന്ത്രി

ലണ്ടന്‍: യൂറോപിലെ ഇസ്‌ലാമോഫോബിയ ഭയത്തിന്റെ അവസ്ഥയില്‍ നിന്ന് ഇസ്‌ലാം വിരുദ്ധതയായി മാറിയിരിക്കുകയാണെന്ന് തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ മന്ത്രി ഉമര്‍ സെലിക്. ‘ഇസ്‌ലാമോഫോബിയ ബ്രിട്ടനിലും യൂറോപിലും’ എന്ന തലക്കെട്ടില്‍ ലണ്ടനില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമോഫോബിയയും സെമിറ്റിക് വിരുദ്ധതയും യൂറോപില്‍ നിലനില്‍ക്കുന്ന രണ്ട് പ്രതിഭാസങ്ങളായി മാറിയിരിക്കുന്നു. തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെയും തീവ്രദേശീയതയുടെയും വളര്‍ച്ചയില്‍ അത് പ്രതിഫലിക്കുന്നുണ്ട്. യൂറോപിലെ മുസ്‌ലിം അഭയാര്‍ഥികളിലേക്കും കുടിയേറ്റക്കാരിലേക്കും അത് ചെന്നെത്തുന്നു. പലപ്പോഴും അക്രമ സ്വഭാവത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. എന്ന് അദ്ദേഹം വിവരിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോയത് അവിടത്തെ തീവ്രവലതുപക്ഷത്തിന്റെ വളര്‍ച്ചയുടെ ഫലമാണെന്നും സെലിക് അഭിപ്രായപ്പെട്ടു.

Related Articles