Current Date

Search
Close this search box.
Search
Close this search box.

യൂനിവേഴ്‌സിറ്റി കലോത്സവത്തില്‍ നജീബ് എവിടെ എന്ന ചോദ്യവുമായി എസ്.ഐ.ഒ

കാസര്‍ക്കോട്: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേര്‍സിറ്റി വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാണാതായിട്ട് 100 ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന്റെയും ഭരണകൂടത്തിന്റെയും നിസ്സംഗത തുടരുമ്പോള്‍ എസ്.ഐ.ഒ രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി കണ്ണൂര്‍ യൂണിവേര്‍സിറ്റി കലോല്‍സവം നടക്കുന്ന എല്‍.ബി.എസ് കാമ്പസില്‍ എസ്.ഐ.ഒ ഒപ്പുശേഘരണവും നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പോസ്റ്റ് കാര്‍ഡുകള്‍ അയക്കുന്ന സ്റ്റാള്‍ ഒരുക്കി. എസ്.ഐ.ഒ ജില്ലാ കാമ്പസ് സെക്‌റട്ടറി ഇസാസുള്ള കെ വി ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം 400 ഒപ്പുകള്‍ ശേഖരിക്കുകയും 200 ഓളം പോസ്റ്റ് കാര്‍ഡുകള്‍ അയക്കുകയും ചെയ്തു. യൂണിറ്റ് അംഗങ്ങളായ ഇര്‍ഫാന്‍, അബ്ദുല്‍ അഹദ്, ഇഹ്‌സാന എന്നിവര്‍ പങ്കെടുത്തു.

Related Articles