Current Date

Search
Close this search box.
Search
Close this search box.

യൂത്ത് ഫോറം കരിയര്‍ കഫെ ടോക്ക് സീരീസിന് തുടക്കമായി

ദോഹ: യൂത്ത് ഫോറത്തിന്റെ കരിയര്‍ അസിസ്റ്റന്‍സ് വിഭാഗമായ കെയര്‍ ആരംഭിച്ച കരിയര്‍ കഫേ ടോക്ക് സീരീസിന് തുടക്കമായി. പേഴ്‌സണല്‍ ഫിനാന്‍സ് മാനേജ്‌മെന്റ് എന്ന തലക്കെട്ടില്‍ നടന്ന ടോക്ക് സീരീസിലെ പ്രഥമ പരിപാടി യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് സലീല്‍ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യം, നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍, എങ്ങിനെ നല്ലൊരു സാമ്പത്തിക നിക്ഷേപം നടത്താം തുടങ്ങിയ വിഷയങ്ങളില്‍ സാമ്പത്തിക വിദഗ്ദന്‍ ഷഹനാസ് നൂറുദ്ദീന്‍, ബിസിനസ് കണ്‍സള്‍ട്ടന്റ് അഡ്വക്കറ്റ് ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെയര്‍ കോഡിനേറ്റര്‍ മുബാറക് മുഹമ്മദ് പരിപാടി നിയന്ത്രിച്ചു. കെയര്‍ ഡയറക്ടര്‍ മുനീര്‍ ജലാലുദ്ദീന്‍, ഐ.ഐ.എ കേന്ദ്ര സമിതിയംഗം ഡോ. യാസിര്‍ തുടങ്ങിയവര്‍ പരിശീലകര്‍ക്കുള്ള ഉപഹാരം വിതരണം ചെയ്തു. കരിയര്‍ കഫേയുടെ ലോഗോ പ്രകാശനവും നടന്നു. മുബാറക് ശില്‍പശാല നിയന്ത്രിച്ചു.
മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത അന്‍പതോളം പേരാണ് നുഐജയിലെ യൂത്ത്‌ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. തൊഴില്‍, സാമ്പത്തികാസൂത്രണം, വ്യക്തിത്വ വികസനം, തുടങ്ങിയ വിഷയങ്ങളില്‍ വിജയം നേടാന്‍ പ്രവാസി യുവാക്കള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കലാണു കരിയര്‍ കഫെ ടോക്ക് സീരീസിലൂടെ കെയര്‍ ദോഹ ഉദ്ധേശിക്കുന്നത്. എല്ലാ മാസവും ഈ മേഖലകളിലെ വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് ടോക് സീരീസ് സംഘടിപ്പിക്കും.

Related Articles