Current Date

Search
Close this search box.
Search
Close this search box.

യൂത്ത് ഇന്ത്യ ചര്‍ച്ചാ സംഗമം

മനാമ : ഭരണകൂട ചെയ്തികളെ അംഗീകരിക്കുന്നതോടൊപ്പം  വിയോജിക്കാനും അതിനെ വിമര്‍ശിക്കാനും ഉള്ള അവകാശം നിലനില്‍ക്കുമ്പോഴാണ് ജനാധിപത്യം  അര്‍ത്ഥപൂര്‍ണ്ണമാവുന്നതെന്ന് യൂത്ത് ഇന്ത്യ നടത്തിയ ‘പൗരാവകാശം ; നീതി നിഷേധം’ ചര്‍ച്ചാ സംഗമം ഉത്ഘാടനം ചെയ്തു കൊണ്ട് ഫ്രന്റസ് സോഷ്യല്‍ അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി അഭിപ്രായപ്പെട്ടു.   ഇന്ത്യയില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന നീതിയും സമത്വവും സാഹോദര്യവും വിവേചന പരമായാണ് നിര്‍വഹിക്കപ്പെടുന്നത് , അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് ഇസ്ലാമിക പണ്ഡിതന്‍ എംഎം അക്ബറിന്റെ അറസ്റ്റ്.   
മുസ്‌ലിം വ്യക്തികളെയും ഗ്രൂപ്പുകളെയും തിരഞ്ഞ പിടിച്ചു നിയമക്കുരുക്കില്‍ പെടുത്തുന്ന ഇത്തരം നീതി നിഷേധത്തിനെതിരെ ജനാധിപത്യ സമൂഹം കൂട്ടായ പ്രതിരോധം തീര്‍ക്കണമെന്നും ഫാഷിസത്തോടുള്ള പ്രതിരോധം കേവലം സാമൂഹിക മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങരുതെന്നതിനപ്പുറം സര്‍ഗാത്മക പ്രധിഷേധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു  .
ഫാസിസം അതിന്റെ ആന്തരിക ദൗര്‍ബല്യം കൊണ്ടുതന്നെ ഇല്ലാതാവുമെന്നും എന്നാല്‍ നിലവിലെ അതിന്റെ രൗദ്രഭാവത്തെ വ്യക്തി സമൂഹങ്ങള്‍ക്കിടയിലെ നിഷ്‌കളങ്കമായ സഹവര്‍ത്തിത്വം കൊണ്ട് പ്രതിരോധിക്കാന്‍  കഴിയുമെന്നും വെറുപ്പിന്റെ ചരിത്രാക്ഷേപത്തേ  അക്കാദമികമായി തുറന്നു കാട്ടാണെമെന്നും ചര്‍ച്ച യില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സാക്ഷര കേരളത്തിന്റെ പ്രബുദ്ധദക്കേറ്റ കനത്ത പ്രഹരമാണ് ആദിവാസി യുവാവ് മധു വിന്റെ ആള്‍ക്കൂട്ട കൊലപാതകം.ഇത്തരം നിയമലംഘകരെ മാതൃകാ പരമായി ശിക്ഷിച്ചു സാമൂഹികാരോഗ്യം സംരക്ഷിക്കണമെന്നും സദസ്സ് അഭിപ്രായപ്പെട്ടു.
യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് ജാസിര്‍ പി പി അധ്യക്ഷത വഹിച്ച പരിപാടി യില്‍ ഇസ്‌ലാഹി സെന്റര്‍ പ്രതിനിധി ഹംസ മേപ്പാടി, സാമൂഹിക പ്രവര്‍ത്തകരായ  നിസാര്‍ കൊല്ലം,   ശരീഫ് കായണ്ണ ,ഫാസില്‍ വട്ടോളി,കമാല്‍  മുഹ്‌യദ്ധീന്‍, സിറാജ് പള്ളിക്കര എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ജന: സെക്രട്ടറി  അനീസ് വി കെ സ്വാഗതവും ഫാജിസ് ടി കെ സമാപനവും നന്ദിയും പറഞ്ഞു. ബിലാല്‍ സലിം ഖുര്‍ആനില്‍ നിന്നും അവതരപ്പിച്ചു.

 

Related Articles