Current Date

Search
Close this search box.
Search
Close this search box.

യൂത്ത് ഇന്ത്യ ഇസ്‌ലാമിക് ഫെസ്റ്റ്; സോണല്‍ ക്യാപ്റ്റന്മാരെ തിരഞ്ഞെടുത്തു

സര്‍ഗ്ഗ ശക്തി സമൂഹ നന്മക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് യൂത്ത് ഇന്ത്യ, ഷിഫാ അല്‍ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച് നടത്തുന്ന ഇസ്ലാമിക് ഫെസ്റ്റ് 2018ന്റെ സോണല്‍ തല ക്യാപ്റ്റന്മാരെ തിരഞ്ഞെടുത്തു. വിവിധ സോണുകളില്‍ നടന്ന പരിപാടികള്‍ക്ക് യൂത്ത് ഇന്ത്യ സോണല്‍ കണ്‍വീനര്‍മാര്‍ നേതൃത്വം വഹിച്ചു. അബ്ബാസിയ സോണില്‍ ക്യാപ്റ്റന്‍ ഷിബിന്‍ (51716349 , 69689414 ) വൈസ് ക്യാപ്റ്റന്‍ ഇസ്മായില്‍ (60342404 ); ഫര്‍വാനിയ സോണില്‍ ക്യാപ്റ്റന്‍ മുഖ്‌സിത് (98708553 ) വൈസ് ക്യാപ്റ്റന്‍ യൂനുസ് (66497126 ); സാല്‍മിയ സോണില്‍ ക്യാപ്റ്റന്‍ സിറാജ്(95514174 ) വൈസ് ക്യാപ്റ്റന്‍ ജഹാന്‍ (97282276 ); ഫഹാഹീല്‍ സോണില്‍ ക്യാപ്റ്റന്‍ ഗഫൂര്‍ എം കെ (66610075 ) വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് സല്‍മാന്‍ (66980844 ) എന്നിവരെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 19 ന് രാവിലെ 8 മണി മുതല്‍ സാല്‍മിയ നജാത് സ്‌കൂളില്‍ വെച്ച് കിഡ്‌സ്, സബ് ജൂനിയര്‍ ബോയ്‌സ്, സബ് ജൂനിയര്‍ ഗേള്‍സ് ജൂനിയര്‍ ബോയ്‌സ്, ജൂനിയര്‍ ഗേള്‍സ്, സീനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ്, ജന്റ്‌സ് , ലേഡീസ് എന്നിങ്ങനെ വിവിധ കാറ്റഗറികളായി പരിപാടികള്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വ്യക്തിഗത മത്സര ഇനങ്ങള്‍ ബാങ്ക് വിളി, പ്രസംഗം പ്രബന്ധം, ഇസ്ലാമിക ഗാനം, കവിത രചന, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ ഹിഫ്ദ്, അറബിക് ഗാനം, കാലിഗ്രഫി, പെന്‍സില്‍ ഡ്രോയിങ് , കളറിംഗ്, കഥ പറച്ചില്‍, മെമ്മറി ടെസ്റ്റ് എന്നിങ്ങനെ ആയിരിക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ ആയ കോല്‍ക്കളി, ഷോര്ട് ഫിലിം, ഇസ്ലാമിക സംഘ ഗാനം, ക്വിസ്, ഒപ്പന, മെഹന്ദി, മാര്‍ച്ചിങ് സോങ് എന്നിവയും അരങ്ങേറും.

പുരുഷന്മാരുടെ ഇസ്ലാമിക ഗാനം, അറബി ഗാനം എന്നിവയുടെ പ്രാഥമിക മത്സരങ്ങളും പുരുഷന്‍മാരുടെയും സ്ത്രീകളുടെയും രചന പ്രബന്ധ മത്സരങ്ങളും ഒക്ടോബര്‍ 12 ന് അബ്ബാസിയ പ്രവാസി ആഡിറ്റോറിയം, അബുഹലീഫ തനിമ ആഡിറ്റോറിയം എന്നിവിടങ്ങളില്‍ വെച്ചു നടക്കുന്നതായിരിക്കും. പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സോണല്‍ ക്യാപ്റ്റന്മാരെ ബന്ധപ്പെടുകയോ www.youthindiakuwait.com എന്ന വെബിസിറ്റിലോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Related Articles