Current Date

Search
Close this search box.
Search
Close this search box.

യൂത്ത്‌ഫോറം പ്രവാസി കായിക മേള സമാപിച്ചു

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത്‌ഫോറം സംഘടിപ്പിച്ച ഓസ്‌കാര്‍ കാര്‍ ആക്‌സസറീസ് മുഖ്യ പ്രായോജകരായ പ്രവാസി കായികമേള സമാപിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 33 ടീമുകളെ പ്രതിനിധീകരിച്ച് 400 കായിക താരങ്ങളാണ് ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളിലും ഗെയിംസ് ഇനങ്ങളിലുമായി പങ്കെടുത്തത്. അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ ലഖ്ത്ത, മുഗളിന, യര്‍മൂഖ് ടീമുകള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പങ്കിട്ടു. അസ്മഖ്, ഐന്‍ ഖാലിദ് ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥനങ്ങള്‍ കരസ്ഥമാക്കി. ബെസ്റ്റ് ഡിസിപ്ലിന്‍ ടീമായി ഇന്‍ഡ്‌സ്ട്രിയല്‍ ഏരിയയെയും മികച്ച ടീം മാനേജര്‍ ആയി ബര്‍വ സിറ്റിയുടെ ഫുആദ് ഇബ്രാഹീമിനെയും തെരഞ്ഞെടുത്തു.
രാവിലെ കായികമേളയോടനുബന്ധിച്ച് വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. ഇന്ത്യയുടെ വൈവിധ്യവും അഘണ്ഠതയും പ്രതിപാതിക്കുന്നതും ഖത്തറില്‍ നടക്കാന്‍ പോകുന്ന  2022 ഫുട്ബാള്‍ ലോകകപ്പിനോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുമുള്ള  നിശ്ചല ദ്രിശ്യങ്ങള്‍, ഒപ്പന, കോല്‍ക്കളി ഉള്‍പ്പടെ വിവിധ കലാരൂപങ്ങള്‍ തുടങ്ങിയവ മാര്‍ച്ച് പാസ്റ്റിനു കൊഴുപ്പേക്കി. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം സല്യ്യൂട്ട് സ്വീകരിച്ചു, ടീം ക്യാപ്റ്റന്മാരെ പരിചയപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ സെക്രട്ടറി ആര്‍.എസ് ജലീല്‍,  കള്‍ച്ചറല്‍ ഫോറം സ്‌റ്റേറ്റ് സെക്രട്ടറി യാസര്‍ കെ.സി. സ്‌പോര്‍ട്‌സ് ആക്റ്റിവിസ്റ്റ് ഷിയാസ് കൊട്ടാരം തുടങ്ങിയവര്‍ പങ്കെടുത്തു. യൂത്ത്‌ഫോറം പ്രസിഡന്റ് എസ്.എ. ഫിറോസ് കായിക മേളയുടെ പതാക ഉയര്‍ത്തി.
വൈകീട്ട് നടന്ന സമാപന സംഗമം യൂത്ത്‌ഫോറം പ്രസിഡന്റ് എസ്.എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ടുമാരായ ഷാനവാസ് ഖാലിദ്, സലീല്‍ ഇബ്രാഹീം, ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, സെക്രട്ടറിമാരായ അസ്‌ലം ഈരാറ്റുപേട്ട, തൗഫീഖ് അബ്ദുല്ല, പ്രവാസി കായിക മേള ജനറല്‍ കണ്‍വീനര്‍ തസീന്‍ അമീന്‍, അസിസ്റ്റന്റ് കണ്‍വീനര്‍ സുനീര്‍ പുതിയോട്ടില്‍, യൂത്ത്‌ഫോറം കേന്ദ്ര സമിതിയംഗങ്ങളായ അനൂപ് അലി, റബീഅ് സമാന്‍, നൗഷാദ് വടുതല, മുനീര്‍ ജലാല്‍, സുബൈര്‍ കടന്നമണ്ണ, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

Related Articles