Current Date

Search
Close this search box.
Search
Close this search box.

യൂത്ത്‌ഫോറം ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു

 ‘മതേതര ഇന്ത്യ’ എന്ന രാഷ്ട്രീയ നിലനില്‍പ്പിനുമേല്‍ വന്നു പതിച്ച വര്‍ഗ്ഗീയതയുടെ കടുത്ത വെല്ലുവിളി ആയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്ന് ബാബരി ധ്വംസനത്തിനു കാല്‍ നൂറ്റാണ്ട് പിന്നിടുന്ന പശ്ചാത്തലത്തില്‍ മതം, മതേതരത്വം: ജനാധിപത്യ സമൂഹം പിന്നിടുന്ന കാല്‍ നൂറ്റാണ്ട് എന്ന ശീര്‍ഷകത്തില്‍ യൂത്ത് ഫോറം സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രക്രിയയില്‍ ശക്തമായി ഇടപെടുന്നതോടൊപ്പം രാജ്യത്തൊട്ടാകെ വര്‍ഗ്ഗീയ കലാപങ്ങളും സാമുദായിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുകയാണ് അധികാ!രത്തിലെത്താനുള്ള കുറുക്കു വഴിയെന്ന് വര്‍ഗീയ വാദികള്‍ തിരിച്ചറിഞ്ഞതിന്റെ ആദ്യപരീക്ഷണമായിരുന്നു ബാബ്‌രി മസ്ജിദ് തകര്‍ക്കല്‍.  ഒരു യാദൃശ്ചിക വൈകാരിക പ്രകടനത്തിലൂടെ തകര്‍ന്നടിഞ്ഞതല്ല ബാബരി മസ്ജിദ്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. അംബേദ്കറുടെ ചരമദിനമായ ഡിസംബര്‍ 6 തെരഞ്ഞെടുത്തതിലൂടെ സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം പിന്നാക്ക വിരുദ്ധ രാഷ്ട്രീയത്തെയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. അതുകൊണ്ടുതന്നെയാണ് മുസ്‌ലിംപിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ ഇത് വളരെ വലിയ പങ്കുവഹിച്ചത്. ഭരണകൂടത്തെ ചലിപ്പിക്കുവാന്‍ രാഷ്ട്രീയവും വൈജ്ഞാനികവുമായ ഓര്‍മകള്‍ നിരന്തരം നിര്‍വഹിച്ചു കൊണ്ടേയിരിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടൂത്തവര്‍ അഭിപ്രായപ്പെട്ടു.

ഫാസിസം തീന്‍മേശയിലും കിടപ്പറയിലും എത്തുന്ന കാലത്ത് അതിനെതിരേ കേവലം രാഷ്ട്രീയ പ്രതിരോധ നിരമാത്രമല്ല ഉയര്‍ന്നുവരേണ്ടത്. മറിച്ച് സാമൂഹ്യ പ്രതിരോധ നിരകൂടി ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ചര്‍ച്ച സദസ്സ് ആവശ്യപ്പെട്ടു. പരിപാടിയില്‍ എം.ജി യൂണിവേഴ്‌സിറ്റി മുന്‍ സെനറ്റംഗം നിതിന്‍ കിഷോര്‍, സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റ് ആര്‍. ജെ സൂരജ്, യൂത്ത് ഐക്കണ്‍ അവാര്‍ഡ് ജേതാവും വിദ്യാര്‍ത്ഥിനിയുമായ സാന്ദ്ര രാമചന്ദ്രന്‍, ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥി ഡോ: സനീറ, അതീഖുറഹ്മാന്‍, ഫായിസ് തലശ്ശേരി, മുഹമ്മദ് നജീബ് തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ ഫിറോസ് ചര്‍ച്ച ഉപസംഹരിച്ചു. യൂത്ത്‌ഫോറം സെക്രട്ടറി അസ്‌ലം ഈരാറ്റുപേട്ട അദ്ധ്യക്ഷത വഹിച്ചു.

 

Related Articles