Current Date

Search
Close this search box.
Search
Close this search box.

യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ എസ്.ഐ.ഒ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ജൂലൈയില്‍ നടത്താനിരുന്ന യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍. യു.ജി.സി നെറ്റ് യോഗ്യതക്കായി തീവ്ര പരിശ്രമം നടത്തുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്ന തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് എസ്.ഐ.ഒക്ക് വേണ്ടി അഭിഭാഷകന്‍ മനോജ് ഗോര്‍കെല സമര്‍പ്പിച്ച ഹരജി ആവശ്യപ്പെട്ടു.
യു.ജി.സി നേരത്തെ നെറ്റ് ഇതര ഫെലോഷിപ്പുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചതാണെന്ന് സുപ്രീംകോടതി മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ എസ്.ഐ.ഒ നേതാക്കള്‍ പറഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് പ്രധാന തടസ്സം യോഗ്യരായ അധ്യാപകരില്ലാത്തതാണ്. ആയിരക്കണക്കിന് അധ്യാപക തസ്തികകള്‍ സര്‍വകലാശാലകളില്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ വര്‍ഷത്തോടെ ഒഴിവുകള്‍ നികത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞിരുന്നതാണ്. വര്‍ഷത്തില്‍ രണ്ട് തവണ നടത്തിയിരുന്ന യു.ജി.സി നെറ്റ് യോഗ്യത പരീക്ഷ വെട്ടിച്ചുരുക്കി ഒന്നാക്കി മാറ്റുന്നത് വിദ്യാര്‍ഥിസമൂഹത്തില്‍ അരക്ഷിതബോധം സൃഷ്ടിക്കുക മാത്രമല്ല, രാജ്യത്തിന്റെ ബൗദ്ധിക സമൂഹത്തിന് നഷ്ടമുണ്ടാക്കുമെന്നും എസ്.ഐ.ഒ ഓര്‍മിപ്പിച്ചു.

Related Articles