Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ വിദേശകാര്യമന്ത്രിയും നെതന്യാഹുവും രഹസ്യ കൂടിക്കാഴ്ച്ച നടത്തി: ഹാരെറ്റ്‌സ്

തെല്‍അവീവ്: യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും തമ്മില്‍ 2011 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ വെച്ച് രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതായി ഇസ്രയേല്‍ പത്രമായ ഹാരെറ്റ്‌സിന്റെ റിപോര്‍ട്ട്. വാഷിംഗ്ടണിലെ യു.എ.ഇ അംബാസഡര്‍ യൂസുഫ് ഉതൈബയാണ് കൂടിക്കാഴ്ച്ചയില്‍ മന്ത്രിയെ അനുഗമിച്ചതെന്നും ന്യൂയോര്‍ക്കില്‍ നെതന്യാഹു താമസിച്ചിരുന്ന റീജന്‍സി ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ചയെന്നും പത്രം വിവരിച്ചു. സ്‌നേഹോഷ്മളമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ച്ചയെന്നും അതില്‍ ഇറാന്‍, ഫലസ്തീന്‍ വിഷയങ്ങള്‍ സംസാരിച്ചെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
കൂടിക്കാഴ്ച്ചതയില്‍ യു.എ.ഇ മന്ത്രി നെതന്യാഹു ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തെ (ഇറാന്‍ ആണവപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം) പ്രശംസിക്കുകയും ഇസ്രയേലുമായി രഹസ്യബന്ധം സ്ഥാപിക്കാനുള്ള അബൂദബിയുടെ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പത്രം വ്യക്തമാക്കി.
ഹമാസ് ഭരണം നടത്തുന്ന ഗസ്സയിലെ ഭരണകൂടത്തിന്റെ ചുമതല ഫതഹ് പാര്‍ട്ടിയില്‍ നിന്നും പിരിച്ചുവിട്ട മുഹമ്മദ് ദഹ്‌ലാനെ ഏല്‍പിക്കാന്‍ യു.എ.ഇയും ഈജിപ്തും ഇസ്രയേലും ചേര്‍ന്ന് നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം അവസാനത്തില്‍ ഹാരെറ്റ്‌സ് പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ ഭാഗമായി ഗസ്സക്ക് മേലുള്ള ഉപരോധം എടുത്തുമാറ്റുമെന്നും പ്രസ്തുത റിപോര്‍ട്ട് സൂചിപ്പിച്ചിരുന്നു.
ഇസ്രയേലിനോട് കൂറ് പുലര്‍ത്തുന്ന ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിഫന്‍സ് ഓഫ് ഡെമോക്രസീസ് എന്ന കൂട്ടായ്മയുമായി ന്യൂയോര്‍ക്കിലെ യു.എ.ഇ അംബാസഡര്‍ യൂസുഫ് ഉതൈബ നടത്തിയ മെയില്‍ ഇടപാടുകള്‍ ചോര്‍ന്നത് നേരത്തെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇസ്രയേലിനും യു.എ.ഇക്കും ഇടയില്‍ ഔദ്യോഗിക നയതന്ത്ര ബന്ധങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നിട്ട് പോലും ഇസ്രയേലിനൊപ്പം അന്താരാഷ്ട്ര സൈനിക പ്രകടനത്തില്‍ അവര്‍ പങ്കെടുത്തിരുന്നു. ഗ്രീസ്, അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളുടെ കൂടി പങ്കാളിത്തത്തോടെയായിരുന്നു അത് നടന്നതെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles