Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ ജയിലുകളില്‍ വനിത തടവുകാര്‍ പീഡനത്തിനിരയാവുന്നതായി റിപ്പോര്‍ട്ട്

 അബൂദാബി: യു.എ.ഇയിലെ ജയിലുകളില്‍ വനിത തടവുകാര്‍ ലൈംഗീക പീഡനത്തിനിരയാവുന്നതായി റിപ്പോര്‍ട്ട്. യു.കെയിലെ മനുഷ്യാവകാശത്തിനുള്ള അറബ് സംഘടനയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അബുദാബി ജയിലുകളിലെ വനിത തടവുകാര്‍ തങ്ങള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കിരയാവുന്നതായി പരാതി നല്‍കിയിട്ടുണ്ടെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു.

എമിറേറ്റ് പൊലിസില്‍ നിന്നാണ് ഇവര്‍ക്ക് ചൂഷണങ്ങള്‍ നേരിടേണ്ടി വരുന്നത്. തീവ്രവാദ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യങ്ങളില്‍ പിടികൂടി ജയിലിലടക്കപ്പെട്ട വനിത തടവുകാരാണ് പീഡനങ്ങള്‍ക്കിരയാവുന്നത്. തടവുകാര്‍ക്ക് ചികിത്സ നിഷേധിക്കുന്നതായും അവര്‍ വാക്കാലും മാനസികമായും ചൂഷണത്തിനിരയാകുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. തടവുകാരില്‍ ക്യാന്‍സര്‍ രോഗിയുമുണ്ട്. ചോദ്യം ചെയ്യലിനിടെയാണ് പൊലിസുകാര്‍ ചൂഷണം ചെയ്യുന്നതെന്നും തടവുകാര്‍ ആരോപിക്കുന്നു.

 

Related Articles