Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയിലെ 70 ശതമാനം പേര്‍ക്കും സ്ഥിരനിക്ഷേപമില്ല

അബൂദാബി: യു.എ.ഇയിലെ എഴുപത് ശതമാനം പേര്‍ക്കും ബാങ്കില്‍ സ്ഥിരമായ നിക്ഷേപമില്ലെന്ന് പഠനം. ജനസംഖ്യയില്‍ 55 ശതമാനം പേര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലോണുള്ളവരാണ്. റിട്ടയര്‍മെന്റ് കാലത്തിനു ശേഷം കാര്യമായ സാമ്പത്തിക വരുമാനമില്ലാത്തവരാണ് 69 ശതമാനം പേരും. എമിറേറ്റ്‌സ് എന്‍.ബി.ഡി പുറത്തുവിട്ട പഠനത്തിലാണ് പുതിയ കണക്കുകളുള്ളത്.

19 ശതമാനം പേരും ലോണുകള്‍ തിരിച്ചടക്കാന്‍ താല്‍പര്യം കാണിക്കാത്തവരാണ്. ഇതില്‍ ആറു ശതമാനം പേരും സ്ഥിരമായി ലോണ്‍ തിരിച്ചടക്കുന്നതില്‍ താല്‍പര്യം കാണിക്കാത്തവരാണ്. രാജ്യത്തെ 94 ശതമാനം പേരും സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്നവരാണ്. യുവാക്കളാണ് ഏറ്റവും കൂടുതല്‍ ലോണെടുക്കുന്നതും തിരിച്ചടക്കാന്‍ താല്‍പര്യം കാണിക്കാത്തതെന്നും പഠനത്തില്‍ പറയുന്നുണ്ട്.

 

 

Related Articles