Current Date

Search
Close this search box.
Search
Close this search box.

യു.എസ് വിസ നിഷേധിച്ചു; പ്രതീക്ഷ നഷ്ടപ്പെട്ട് യെമന്‍ കുടുംബം

സന്‍ആ: ഭിന്നശേഷിക്കാരിയായ മകളടങ്ങുന്ന കുടുംബത്തിന് യു.എസിലേക്ക് പോകുന്നതിന് വിസ നിഷേധിച്ചതോടെ പ്രതീക്ഷകള്‍ തകര്‍ന്ന് നിരാശനായി കരയുകയാണ് നജീബ് അല്‍ ഒമരി. മധ്യ യെമനിലെ ഇബ്ബ് പ്രവിശ്യയില്‍ താമസിക്കുന്ന നജീബിന് യു.എസ് പൗരത്വമുണ്ട്. എന്നാല്‍ തിരിച്ചങ്ങോട്ട് പോകാനാവാതെ വിഷമിക്കുകയാണ് ഇദ്ദേഹവും കുടുംബവും.

തന്റെ 11 വയസ്സുകാരിയായ മകള്‍ മാനസിക രോഗിയാണ്. ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന യെമനില്‍ നിന്ന് തന്റെ ഭാര്യയെയും മറ്റു രണ്ടു കുട്ടികളെയും കൊണ്ട് അമേരിക്കയിലേക്ക് പോകാനായിരുന്നു ഒമരിയുടെ ഉദ്ദേശം. എന്നാല്‍ വിസക്കായി അപേക്ഷിച്ചിട്ടും യു.എസ് അധികൃതര്‍ വിസ നല്‍കാന്‍ തയാറായില്ല. ആഭ്യന്തര യുദ്ധം മകള്‍ ഷൈമയുടെ മാനസിക-ശാരീരികാവസ്ഥയെ കൂടുതല്‍ താറുമാറാക്കിയിരിക്കുകയാണ്.

‘എനിക്കു ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു നോക്കി, എനിക്കറിയാവുന്ന എല്ലാ വാതിലുകളും ഞാന്‍ മുട്ടിനോക്കി,എല്ലാ കാര്യങ്ങളും പറഞ്ഞു’. ഷൈമയെ മടിത്തട്ടില്‍ കിടത്തി നിറകണ്ണുകളോടെ ഒമരി പറയുന്നു. മുസ്ലിംകള്‍ക്കുള്ള യാത്ര നിരോധനമാണ് ഞങ്ങളുടെ പ്രതീക്ഷക്ക് തിരിച്ചടിയായത്. ഈ യുദ്ധത്തിനു നടുവില്‍ ഞങ്ങള്‍ പൂര്‍ണമായും നിസ്സഹായരാണ്. അദ്ദേഹം അല്‍ജസീറയോട് പറഞ്ഞു. യുദ്ധ ഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് യെമനി-അമേരിക്കന്‍ പൗരത്വമുള്ള കുടുംബമാണ് ഒമരിയുടേത്. മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കു മേല്‍ യാത്ര ട്രംപ് നിരോധനം ഏര്‍പ്പെടുത്തിയതാണ് ഇവര്‍ക്കെല്ലാം തിരിച്ചടിയായത്.

 

Related Articles