Current Date

Search
Close this search box.
Search
Close this search box.

യു.എസ്-ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തയാറെന്ന് ഖത്തര്‍

ദോഹ: വരാനിരിക്കുന്ന യു.എസ്-ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സന്നദ്ധമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. ഇഛാശക്തിയുടെ പ്രചോദനത്തിലാണ് ബഹിഷ്‌കരണ രാജ്യങ്ങളുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ തയാറാവുന്നതെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു.

ഈ വിഷയത്തില്‍ പരിഹാരം കാണാന്‍ ആദ്യമായി ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ സമത്വ തത്വങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഷിങ്ടണ്‍ ഡി.സിയില്‍ അമേരിക്കന്‍ എന്റര്‍പ്രൈസസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   

കഴിഞ്ഞ മേയിലാണ് അവസാനമായി സൗദിയില്‍ വച്ച് യു.എസ്-ജി.സി.സി ഉച്ചകോടി നടന്നത്. 2017 ജൂണ്‍ മുതലാണ് ജി.സി.സിയിലെ പ്രധാനപ്പെട്ട നാലു രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. സൗദി,യു.എ.ഇ,ഈജിപ്ത്,ബഹ്‌റൈന്‍ എന്നീ രാഷ്ട്രങ്ങളാണ് നയതന്ത്രപരമായും രാഷ്ട്രീയമായും ഖത്തറിനെ ഒറ്റപ്പെടുത്തിയത്. മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമ്പോഴും ഒന്നര വര്‍ഷമായിട്ടും ഉപരോധം അവസാനിപ്പിച്ചിട്ടില്ല. കുവൈത്തിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടില്ല. ഖത്തര്‍ തീവ്രവാദത്തെയും ഭീകരതയെയും പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.

 

Related Articles