Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ ഭീഷണിയില്‍ ഇറാനുമായുള്ള വ്യാപാര ബന്ധം റദ്ദാക്കില്ലെന്ന് തുര്‍ക്കി

അങ്കാറ: യു.എസിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇറാനുമായുള്ള വ്യാപാര ബന്ധങ്ങള്‍ റദ്ദാക്കുകയില്ലെന്ന് തുര്‍ക്കി അറിയിച്ചു. ഇറാന്‍-യു.എസ് ശത്രുതയെത്തുടര്‍ന്ന് ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ വിവിധ രാജ്യങ്ങളോട് യു.എസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യു.എസിനെ ഭയന്ന് ഇറാനുമായുള്ള കരാറുകളും കച്ചവട ബന്ധങ്ങളും റദ്ദാക്കുകയില്ലെന്ന് തുര്‍ക്കി അറിയിച്ചത്.

വെള്ളിയാഴ്ച തുര്‍ക്കി വിദേശ കാര്യ മന്ത്രി മെവ്‌ലറ്റ് കാവസോഗ്രു ആണ് നിലപാട് വ്യക്തമാക്കിയത്. മറ്റു രാജ്യങ്ങള്‍ ചെയ്ത പോലെ യു.എസിന്റെ വാക്കു കേട്ട് തുര്‍ക്കി ഇറാനുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. ഇറാന്‍ മികച്ച അയല്‍ രാജ്യമാണെന്നും ഞങ്ങള്‍ തമ്മില്‍ നിരവധി സാമ്പത്തിക കരാറുകളുണ്ടെന്നും മറ്റു രാജ്യങ്ങളുടെ നിര്‍ദേശ പ്രകാരം ഈ ബന്ധം അവസാനിപ്പിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും ട്രംപ് പിന്മാറിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. തുടര്‍ന്ന് ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തലാക്കണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് യു.എസ് ആവശ്യപ്പെട്ടിരുന്നു. ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു.

 

Related Articles