Current Date

Search
Close this search box.
Search
Close this search box.

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് യു.എസ് പിന്മാറി; വ്യാപക വിമര്‍ശനം

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും അമേരിക്ക പിന്മാറി. യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലില്‍ (HRC) നിന്നും പിന്മാറുന്നതായി യു.എന്നിലെ യു.എസ് പ്രതിനിധി നിക്കി ഹാലിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. യു.എസിന്റെ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനണമാണുയരുന്നത്. യു.എസിന്റെ ഏകപക്ഷീയമായ പിന്മാറ്റത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് അപലപിച്ചു.

യു.എസ് മനുഷ്യാവകാശ കൗണ്‍സിലില്‍ തുടരണമെന്നും അതിനാണ് യു.എന്‍ കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജറിക് പറഞ്ഞു. ലോകത്തുടനീളം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും എച്ച്.ആര്‍.സി വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.എന്നിന്റെ മനുഷ്യാവകാശ കൗണ്‍സില്‍ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും 47 അംഗങ്ങളുള്ള ജനീവ ആസ്ഥാനമായുള്ള കൗണ്‍സില്‍ അതിന്റെ പേരിനോട് നീതി കാണിക്കുന്നില്ലെന്നുമാണ് നിക്കി ഹാലി വിമര്‍ശിച്ചത്. ഇസ്രായേലിന്റെ മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും കൗണ്‍സിലിലെ അംഗങ്ങളെല്ലാം ഇസ്രായേലിനെതിരാണെന്നും നിക്കി ഹാലി പറഞ്ഞു. ഹാലിക്കും യു.എസിനുമെതിരെ വിവിധ രാജ്യങ്ങളില്‍ നിന്നും വ്യാപക വിമര്‍ശനമാണുയരുന്നത്.

 

Related Articles