Current Date

Search
Close this search box.
Search
Close this search box.

യു.എന്‍ അഭയാര്‍ത്ഥി സംഘടനക്ക് രണ്ട് മില്യണ്‍ ഡോളറിന്റെ സഹായവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: യു.എന്‍ അഭയാര്‍ത്ഥി സംഘടനയായ യു.എന്‍.ആര്‍.ഡബ്ല്യു.എക്ക് (unrwa)കുവൈത്ത് രണ്ട് മില്യണ്‍ ഡോളറിന്റെ സഹായം വിതരണം ചെയ്തു. ഫലസ്തീന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിന് വേണ്ടിയാണ് തുക വിതരണം ചെയ്തത്. കുവൈത്ത് യു.എന്‍ ഏജന്‍സിക്ക് വര്‍ഷാവര്‍ഷം നല്‍കുന്ന സഹായത്തിന്റെ ഭാഗമാണ് തുക നല്‍കിയതെന്ന് ജോര്‍ദാനിലെ കുവൈത്ത് അംബാസഡര്‍ ഡോ. ഹമദ് അല്‍ ദുഐജ് പറഞ്ഞു.

‘ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി വിവിധ സംഘടനകളും ഏജന്‍സികളും വഴി സഹായം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ സന്നദ്ധമാണ്. വര്‍ഷങ്ങളായി കുവൈത്ത് യു.എന്നിന് ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കാറുണ്ട്. അഭയാര്‍ത്ഥികളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും,ആരോഗ്യ-വിദ്യാഭ്യാസ,സാമൂഹ്യ ഉന്നമനവും ലക്ഷ്യം വച്ചാണ് സഹായം വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതുമൂലം അവര്‍ അനുഭവിക്കുന്ന മാനുഷിക ദുരിതങ്ങള്‍ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ യു.എന്നിനുള്ള വാര്‍ഷിക ഫണ്ട് യു.എസ് വെട്ടിക്കുറച്ചിരുന്നു. 65 മില്യണ്‍ ഡോളറായിട്ടാണ് ഫണ്ട് യു.എസ് വെട്ടിച്ചുരുക്കിയിരുന്നത്. അതിനാല്‍ തന്നെ ഏജന്‍സിയുടെ ബജറ്റ് തുകയില്‍ കുറവ് വന്നിരുന്നു. തുടര്‍ന്ന് യു.എന്‍ കമ്മിഷണര്‍ ജനറല്‍ യു.എന്നിന്റെ അഭയാര്‍ത്ഥി ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

 

Related Articles