Current Date

Search
Close this search box.
Search
Close this search box.

യുവാക്കള്‍ സര്‍ഗാത്മക പ്രതിരോധം ഉയര്‍ത്തണം: ടി. ശാക്കിര്‍

പൂക്കോട്ടൂര്‍: അവകാശ നിഷേധങ്ങളും ഭരണകൂട ഭീകരതയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യുവാക്കള്‍ സര്‍ഗാത്മക പ്രതിരോധം ഉയര്‍ത്തണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ടി. ശാകിര്‍ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി വള്ളുവമ്പ്രം ഏരിയ, പൂക്കോട്ടൂര്‍ ആശ്വാസം കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യുവജന സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസത്തെ കേവലം ആചാരങ്ങളില്‍ തളച്ചിടുന്നതിന് പകരം മനുഷ്യ വിമോചനത്തിന് പ്രചോദനമാകുന്ന തരത്തില്‍ ഉള്‍കൊള്ളാന്‍ ചെറുപ്പക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ യുവജന സംഗമം ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കും സേവനമേഖലകള്‍ക്കും കരുത്ത് പകരാന്‍ യുവാക്കള്‍ സംഘടിക്കുമ്പോഴാണ് സമൂഹം ഊര്‍ജ്ജസ്വലമായിത്തീരുകയെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി വളളുവമ്പ്രം ഏരിയാ പ്രസിഡണ്ട് എന്‍. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ഏരിയാ പ്രസിഡണ്ട് എം.സി. നൗഷാദ് സ്വാഗതവും എം ഖമറുദ്ദീന്‍ നന്ദിയും പറഞ്ഞു.

Related Articles