Current Date

Search
Close this search box.
Search
Close this search box.

യുവാക്കള്‍ രാഷ്ട്രത്തിന്റെ പ്രസിഡന്റ് പദവിയിലെത്തണം: എര്‍ദോഗാന്‍

ഇസ്തംബൂള്‍: ജീവിച്ചിരിക്കുന്ന കാലത്തോളം യുവാക്കള്‍ക്ക് സഹായകമായി നിലകൊള്ളുമെന്നും അവര്‍ രാഷ്ട്രത്തിന്റെ പ്രസിഡന്റ് പദവിയില്‍ എത്തണമെന്ന മോഹമാണ് തനിക്കുള്ളതെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. ഇസ്തംബൂളില്‍ ചേര്‍ന്ന ‘യൂത്ത് അഡൈ്വസറി കൗണ്‍സില്‍ 2023’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റാരുടെയും അനുവാദം കാത്തുനില്‍ക്കാതെ എത് വെല്ലുവിളിയെയും നീക്കം ചെയ്യാനുള്ള കഴിവ് രാഷ്ട്രത്തിനുണ്ട്. നയതന്ത്ര പങ്കാളികളായിട്ടുള്ളവര്‍ അതിലെ നിയമങ്ങള്‍ പാലിക്കുന്നതിനനുസരിച്ച് അവരെ രാഷ്ട്രം മാനിക്കുന്നുമുണ്ട്. എന്നും അദ്ദേഹം വ്യക്തമാക്കി.
വ്യത്യസ്ത മേഖലകളില്‍, വിശിഷ്യാ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ശ്രദ്ധേയമായ സേവനങ്ങള്‍ കാഴ്ച്ചവെക്കുന്ന യുവശക്തിയെ അദ്ദേഹം പ്രശംസിച്ചു. 2023ഓടെ പൂര്‍ത്തീകരിക്കേണ്ട തുര്‍ക്കിയുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിലും ചരിത്രത്തില്‍ തങ്ങളുടെ മുദ്രകള്‍ പതിപ്പിക്കുന്നതിലും യുവാക്കള്‍ക്കുള്ള പങ്കിനെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (അക് പാര്‍ട്ടി)യുടെ ശ്രദ്ധേയമായ സ്ഥാനങ്ങള്‍ യുവാക്കള്‍ വഹിക്കുന്നുണ്ടെന്നതില്‍ സന്തോഷം പ്രകടിപ്പിച്ച എര്‍ദോഗാന്‍ അടുത്ത മുന്‍സിപാലിറ്റി തെരെഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നും സൂചിപ്പിച്ചു.

Related Articles