Current Date

Search
Close this search box.
Search
Close this search box.

യുവാക്കളെ തീവ്രവാദത്തില്‍ നിന്നും അകറ്റാനുള്ള കര്‍മ പദ്ധതിയുമായി ഒ.ഐ.സി

ഇസ്താംബൂള്‍: മുസ്‌ലിം യുവാക്കളെ ഭീകരവാദ സംഘടനകളില്‍ നിന്നും അകറ്റുന്നതിന് പൊതു നയങ്ങള്‍ വികസിപ്പിക്കാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍(ഒ.ഐ.സി)തീരുമാനിച്ചു. 57 രാജ്യങ്ങളില്‍ നിന്നുമുള്ള അംഗങ്ങളാണ് കൂട്ടായ്മയിലുള്ളത്.

മുസ്‌ലിം യുവാക്കളുടെ പ്രശ്‌നം ഐ.എസും പി.കെ.കെയും ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഫതഹുല്ല ഭീകരവാദ സംഘടന(ഫെറ്റോ) ഏറ്റെടുക്കുന്നു. ഫെറ്റോക്ക് മറ്റു സംഘടനകളുമായുള്ള ഏക വ്യത്യാസം ഇവര്‍ ആയുധം ഉപയോഗിക്കുന്നില്ല എന്നതാണ്. ഇൗ രീതി സന്തോഷമുണ്ടാക്കുന്നതാണെന്നും എന്നാല്‍ അതേസമയം യുവാക്കളെ ചൂഷണം ചെയ്യലാണെന്നും ഇസ്‌ലാമിക് കോണ്‍ഫറന്‍സ് യൂത്ത് ഫോറം ഫോര്‍ ഡയലോഗ് ആന്‍ഡ് കോ-ഓപറേഷന്‍ പ്രസിഡണ്ട് എല്‍ശാദ് ഇസ്‌ക്കന്ദറോവ് പറഞ്ഞു. സമ്മേളനത്തിന്റെ മൂന്നാം സെഷനായ യുവാക്കളുടെയും സ്‌പോര്‍ട്‌സ് മന്ത്രിമാരുടെയും സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മ ചൂഷണം ചെയ്താണ് ഭീകരവാദ സംഘടനകള്‍ യുവാക്കളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നതെന്നും ഈ വിടവ് നികത്താന്‍ എന്‍.ജി.ഒകളും സര്‍ക്കാറുകളും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിടവ് നാം നികത്തുന്നില്ലെങ്കില്‍ തീവ്രവാദ സംഘടനകള്‍ ഈ അവസരം ഉപയോഗപ്പെടുത്തും. യുവാക്കള്‍ക്ക് നിര്‍ബന്ധമായും ജോലിയുണ്ടായിരിക്കണം, അവര്‍ സമൂഹത്തിലിടപെടുകയും അവരെ മതത്തെപ്പറ്റിയും സംസ്‌കാരത്തെക്കുറിച്ചും ശരിയായ രീതിയില്‍ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ, വിദ്യാഭ്യാസം, സംരഭകത്വം, നേരത്തെയുള്ള വിവാഹത്തിന് പ്രോത്സാഹനം നല്‍കുക തുടങ്ങിയവക്ക് പൊതുവായ നയങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സമ്മേളനം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ‘സമാധാനത്തിനും ഐക്യദാര്‍ഢ്യത്തിനും വികസനത്തിനുമായി യുവതയെ ശാക്തീകരിക്കുക’ എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൗമാരപ്രായത്തില്‍ പി.കെ.കെയില്‍ ചേരുന്ന യുവാക്കളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുവാക്കളെ കൂടുതല്‍ കാലം വഞ്ചിക്കാനും റിക്രൂട്ട്‌മെന്റ് നടത്താനും പി.കെ.കെക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്മിറിലെ സര്‍ക്കാര്‍ സര്‍വകാലാശാലയില്‍ അക്കാദമികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ല്‍ 4500 ഓളം യുവാക്കളായിരുന്നു പി.കെ.കെയില്‍ ചേര്‍ന്നിരുന്നതെങ്കില്‍ 2016ല്‍ കേവലം 400 നടുത്ത് യുവാക്കളായി ഇത് ചുരുങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

Related Articles